പാലക്കാട്: പരിസ്ഥിതിലോല പ്രദേശങ്ങളുടെ സർവേയുമായി ബന്ധപ്പെട്ട പരിശോധനക്കെത്തിയ ഉദ്യോഗസ്ഥ സംഘത്തെ കാട്ടാനക്കൂട്ടം വിരട്ടിയോടിച്ചു. കഞ്ചിക്കോട് പയറ്റുകാട് മേഖലയിലാണ് ആനക്കൂട്ടം ഉദ്യോഗസ്‌ഥ സംഘത്തിന്റെ വഴിമുടക്കിയത്. പി ടി 5, പി ടി 14 എന്നീ കൊമ്പൻമാരാണ് വഴിമുടക്കിയത്. ആന മുന്നിലെത്തിയതോടെ ഉദ്യോഗസ്ഥർ തിരിഞ്ഞ് ഓടുകയായിരുന്നു. മൂന്ന് ദിവസം പരിശ്രമിച്ചിട്ടും ആനകൾ മേഖല വിട്ടുപോവാതിരുന്നതോടെ സർവേ നടപടികൾ ഉപേക്ഷിച്ച് ഉദ്യോഗസ്ഥർ മടങ്ങി.
പുതുശ്ശേരി പഞ്ചായത്തിലെ ചാവടിപ്പാറ മുതൽ അയ്യപ്പൻമല വരെയുള്ള പ്രദേശം പരിസ്ഥിതിലോല മേഖലയാണ്. ഇതിൽ പയറ്റുകാട്, അയ്യപ്പൻമല തുടങ്ങിയ പ്രദേശങ്ങളിൽ സർവേ പൂർത്തിയായിട്ടില്ല. ഈ പ്രദേശം കാട്ടാന ശല്യം രൂക്ഷമായ പ്രദേശമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുപ്പതിലധികം കാട്ടാനകള്‍ പ്രദേശത്തുണ്ട്. കാട്ടിലേക്ക് തുരത്തിയാലും ഇവ തിരികെ വരുന്നത് പതിവാണ്. പി ടി 5 , പി ടി 14 എന്നീ കാട്ടാനകളാണ് സർവേ തടസ്സപ്പെടുത്തിയത്. ഇതോടെ സർവേ നടപടികള്‍ ഉപേക്ഷിച്ച് ഉദ്യോഗസ്ഥർ തിരികെപോയി.