തിരുവനന്തപുരം: കേരള എന്‍ജിനീയറിങ് മെഡിക്കല്‍(കീം 2024) പ്രവേശന പരീക്ഷ ജൂണ്‍ 5 മുതല്‍. വിപുലമായ ഒരുക്കങ്ങൾ നടത്തിയെന്ന് ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു. പരീക്ഷ നടത്തുക ഓൺലൈനായി.
1,13,447 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. ജൂൺ മാസം തന്നെ ഫലം പ്രസിദ്ധികരിക്കും. ജൂൺ 5 മുതൽ 9 വരെയാണ് പരീക്ഷ നടത്തുക. 198 പരീക്ഷാ കേന്ദ്രങ്ങളാണ് തയ്യാറായിരിക്കുന്നത്. സർക്കാർ സ്ഥാപനമായ സി ഡിറ്റ് ആണ് ഓൺലൈൻ പരീക്ഷയ്ക്കായുള്ള സോഫ്റ്റ്വെയർ തയാറാക്കിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം എൻജിനിയറിങ്/ഫാർമസി കോഴ്സിലേക്കുള്ള (കീം 2024) കംപ്യൂട്ടർ അധിഷ്ഠിത പ്രവേശനപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ പുറത്തിറക്കി. പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡുകൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ ‘KEAM 2024-Candidate Portal’ എന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം. വിശദ വിവരങ്ങൾക്ക് പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
2024-25 അധ്യയന വർഷത്തെ എൻജിനീയറിങ്, ഫാർമസി കോഴ്സിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത (CBT) പരീക്ഷാ തീയതിയും സമയവും നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. എൻജിനീയറിങ് പരീക്ഷ ജൂൺ 5 മുതൽ 9 വരെയും (സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ) ഫാർമസി പരീക്ഷ ഒൻപതിന് വൈകിട്ട് 3.30 മുതൽ അഞ്ചുവരെയും നടക്കും. എൻജിനീയറിങ് പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ രാവിലെ 7.30 നും ഫാർമസി പരീക്ഷയ്ക്ക് പങ്കെടുക്കുന്നവർ ഉച്ചയ്ക്ക് ഒരു മണിക്കും പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം.
സംസ്ഥാനത്തെ എൻജിനീയറിങ്, മെഡിക്കൽ, മെഡിക്കൽ അനുബന്ധം, ഫാർമസി കോഴ്സ്, ആർക്കിടെക്ചർ കോഴ്സസുകളിലേക്ക് പ്രവേശനം നേടുന്നതിന് വേണ്ടിയുള്ള പ്രവേശന പരീക്ഷയാണ് കീം. സർക്കാർ കോളേജുകളിൽ സീറ്റുകൾക്കുള്ള ഡിമാൻഡ് വർധിക്കുമെന്നതിനാലാണ് ഇത്തരത്തിൽ പരീക്ഷ സംഘടിപ്പിക്കുന്നത്.