കോട്ടയം :കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ മഹാത്മാ ഗാന്ധി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോന്നി (0468-2382280,8547005074), കടുത്തുരുത്തി (04829-264177, 8547005049)പയ്യപ്പാടി (8547005040), മറയൂർ (8547005072), പീരുമേട് (04869-299373, 8547005041), തൊടുപുഴ (04862-257447, 257811, 8547005047), എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജുകളിൽ 2024-25 അദ്ധ്യയന വർഷത്തിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് കോളേജുകൾക്ക് നേരിട്ട് പ്രവേശനം നടത്താവുന്ന 50% സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ www.ihrdadmissions.org എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. അപേക്ഷ ഓൺലൈനായി എസ്.ബി.ഐ. കളക്ട് മുഖേന ഫീസ് ഒടുക്കി സമർപ്പിക്കാം. ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദിഷ്ട അനുബന്ധങ്ങളും, 1000/- രൂപ (എസ്.സി,എസ്.റ്റി -350/- രൂപ) രജിസ്ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ അഡ്മിഷൻ സമയത്ത് കൊണ്ട് വരണം. വിശദ വിവരങ്ങൾ വെബ് സൈറ്റായ www.ihrd.ac.in ൽ ലഭ്യമാണ്.