തൃശ്ശൂർ: കരുവന്നൂർ പുഴയിലേയ്ക്ക് ഒരാൾ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കരുവന്നൂർ പുഴയിൽ മൂർക്കനാട് ഇല്ലിക്കൽ റെഗുലേറ്ററിന് മുകളിലെ പാലത്തിൽ നിന്നാണ് ഒരാൾ പുഴയിലേക്ക് ചാടിയത്. സമീപത്ത് ചുണ്ടയിട്ടിരുന്നവരാണ് അറുപത് വയസിനോട് അടുത്ത് പ്രായമുള്ള ഒരാൾ പാലത്തിൻ്റെ കൈവരികൾക്ക് മുകളിൽ നിന്ന് പുഴയിലേയ്ക്ക് ചാടുന്നത് കണ്ടത്.
ഉച്ചയ്ക്ക് 1.30 തോടെയായിരുന്നു സംഭവം. ഇദ്ദേഹത്തിൻ്റെ വാച്ചും കുടയും ചെരിപ്പും മറ്റും പാലത്തിൽ അഴിച്ച് വച്ചാണ് പുഴയിലേയ്ക്ക് ചാടിയിരിക്കുന്നത്. നീല ഷർട്ടും കള്ളിമുണ്ടുമാണ് ഇദ്ദേഹം ധരിച്ചിരുന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കുറച്ച് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ കരുവന്നൂർ പുഴ നിറഞ്ഞാണ് ഒഴുകുന്നത്. ഇല്ലിക്കൽ റെഗുലേറ്ററിലെ ഷട്ടറുകളും തുറന്നിരിക്കുകയാണ്. അതിനാൽ കനത്ത ഒഴുക്കും പുഴയിലുണ്ട്. ഇരിങ്ങാലക്കുട ഫയർഫോഴ്സും ചേർപ്പ് പൊലീസും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്