കോട്ടയം : കിളിരൂർ എസ്.എൻ.ഡി.പി എച്ച് എസ് സ്കൂളിൽ എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായ അഞ്ചാം വർഷവും 100% വിജയവും ഹയർസെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയവും നേടിയവർക്കുള്ള അനുമോദന സമ്മേളനവും വിദ്യാഭ്യാസ അവാർഡ് വിതരണവും പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവെച്ചു.30.05.2024 വ്യാഴാഴ്ച നടത്താൻ തീരുമാനിച്ചിരുന്ന അനുമോദനയോഗം ആണ് ഇപ്പോൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുന്നത്.
മന്ത്രി വി എൻ വാസവൻ ആയിരുന്നു പരുപാടിയുടെ ഉദ്ഘാടകൻ ആയി നിശ്ചയിച്ചിരുന്നത്. കോട്ടയം ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആണ് ഈ തീരുമാനം ജില്ലയുടെ പല ഭാഗത്തും വെള്ളം കയറുന്ന സാഹചര്യമാണ് ഇപ്പോൾ.എന്നാൽ ഇനി എപ്പോൾ ആണ് പരുപാടി നടത്തപ്പെടുന്നത് എന്ന വിവരം സ്കൂൾ അധികൃതർ അറിയിച്ചിട്ടില്ല.