കോട്ടയം : ജോലിയിൽ ഉഴപ്പുന്നതിനെപ്പറ്റി പരാതി പറയുമെന്ന് പറഞ്ഞതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ഹോസ്റ്റലിൽ ഹൗസ് സർജന്മാർ തമ്മിലടിച്ചു. ആക്രമണത്തിൽ ഹൗസ് സർജനായ അനന്തു നാരായണനാണ് പരിക്കേറ്റത്. സംഭവത്തിൽ അനന്തു ഓമനക്കുട്ടൻ എന്ന ഹൗസ് സർജനെ പ്രതിയാക്കി കേസ് എടുത്തു. കഴിഞ്ഞ ദിവസം ആയിരുന്നു കേസിനാസ്പദമായ സംഭവം. അനന്തു ഓമനക്കുട്ടൻ ജോലിയിൽ ഉഴപ്പുന്നതായി അനന്തു നാരായണൻ പരാതി പറയുമെന്ന് അറിയിച്ചിരുന്നു. ഇതേ തുടർന്ന് , മെഡിക്കൽ കോളജ് ഹോസ്റ്റലിൽ എത്തിയ പ്രതി അനന്തുവിനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് അനന്തു നാരായണൻ്റെ മോഴി എടുത്ത് ഗാന്ധിനഗർ പോലീസ് കേസെടുത്തു.
Advertisements