വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നു വയസുകാരി മരിച്ചു; മരിച്ചത് മണിമല സ്വദേശിയായ പെൺകുട്ടി

മണിമല: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നു വയസുകാരി മരിച്ചു. മണിമല ചെന്നാമറ്റം അജേഷിന്റെ മകളായ കൃതികയാണ് മരിച്ചത്. മുത്തശ്ശനൊപ്പം സ്‌കൂട്ടിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം.

Advertisements

കരിക്കാട്ടൂർ ആഞ്ഞിലിമൂട്ടിൽ ജനുവരി ആറിന് വൈകീട്ട് 7.30 ന് ഇവർ സഞ്ചരിച്ച ആക്ടീവ സ്‌കൂട്ടറിൽ വെള്ളമൂങ്ങ ഓട്ടോ ഇടിക്കുകയായിരുന്നു. ഈ വാഹനം നിർത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ കൃതിക കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടത്തിൽ മുത്തശ്ശൻ ഗോപിക്കും സാരമായി പരിക്കേറ്റിരുന്നു. നിർത്താതെ പോയ ഓട്ടോ പിന്നീട് പൊന്തൻപുഴയിൽ മറിഞ്ഞു.ഓടിച്ചിരുന്ന ഡ്രൈവർ പുതുപറമ്പിൽ ബിനോയിക്കും പരിക്കേറ്റിരുന്നു.ഓട്ടോ ഡ്രൈവർ ബിനോയി പുതുപറമ്പിലിനെതിരെ മണിമല പൊലീസ് കേസെടുത്തു

Hot Topics

Related Articles