ഗാന്ധിനഗർ:
32 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഇന്ന് വിരമിക്കുന്ന കോട്ടയം ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എസ് ശങ്കറിനെ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ല സഹകരണ ആശുപത്രിയുടെ നേതൃത്വത്തിൽ ആദരിച്ചു.ഡിസിഎച്ച് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ആദരവ് യോഗം സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.ജില്ല സഹകരണ ആശുപത്രി പ്രസിഡന്റ് സി ജെ ജോസഫ് അധ്യക്ഷത വഹിച്ചു. സഹകരണ ജോയിൻ രജിസ്റ്റാർ എൻ വിജയകുമാർ,അഭയം ചെയർമാൻ എ വി റസ്സൽ, കോട്ടയം മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. വർഗീസ്,പി.പുന്നൂസ്,ഡപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ.ആർ രതീഷ് കുമാർ,ഡോ.സാം ക്രിസ്റ്റി മാമൻ,ഐസിഎച്ച് സൂപ്രണ്ട് ഡോ.കെ പി ജയപ്രകാശ്,എ ആർഎംഒ ഡോ. അഞ്ജലി, ഡോ.ലിജോ, ഡോ.ടി ആർ രാധ, ഡോ.വേണുഗോപാൽ,ഡോ.സരിത, നഴ്സിങ് സൂപ്രണ്ട് ശാന്തമ്മ,ആശുപത്രി വികസന സമിതിയംഗം ഇ എസ് ബിജു, ഡിസിഎച്ച് ബോർഡംഗങ്ങളായ പി എം തങ്കപ്പൻ,കൃഷ്ണകുമാരി രാജശേഖരൻ,ഉഷ ബാലചന്ദ്രൻ, ഇ എസ് സാബു,അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ എം മോഹനൻ, സിപിഐ എം ഏരിയ സെക്രട്ടറി ബാബു ജോർജ്, ജില്ല കമ്മിറ്റിയംഗം എം എസ് സാനു
എന്നിവർ സംസാരിച്ചു.