കോട്ടയം കുമരകം റോഡിൽ താഴത്തങ്ങാടി ഉപ്പൂട്ടിക്കവലയ്ക്കു സമീപം അർദ്ധരാത്രിയിൽ വാഹനാപകടം; കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു; പരിക്കേറ്റത് മര്യാത്തുരുത്ത് സ്വദേശിയ്ക്ക്

ഉപ്പൂട്ടിക്കവലയിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

Advertisements

കോട്ടയം: കുമരകം റോഡിൽ താഴത്തങ്ങാടി അറുത്തൂട്ടിയ്ക്കും ഉപ്പൂട്ടിക്കവലയ്ക്കും ഇടയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിനു പരിക്കേറ്റു. മര്യാത്തുരുത്ത് വാലയിൽ വീട് രമേശി (38)നാണ് പരിക്കേറ്റത്. അപകടത്തിൽ കാലിന് സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി പത്തു മണിയോടെ ഉപ്പൂട്ടിക്കവലയിലായിരുന്നു അപകടം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം ഭാഗത്തു നിന്നും എത്തിയ കാർ എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കിൽ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ രമേശിനെ ഓടിക്കൂടിയ നാട്ടുകാരും, കാർ യാത്രക്കാരും ചേർന്ന് ആദ്യം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നടത്തിയ പ്രാഥമിക പരിശോധനയിൽ കാലിന് സാരമായി പരിക്കേറ്റതായി കണ്ടെത്തി. തുടർന്നു ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു റഫർ ചെയ്യുകയായിരുന്നു. ഇവിടെ ചികിത്സ നൽകിയിട്ടുണ്ട്.

അപകടത്തിൽ ഉൾപ്പെട്ട വാഹനങ്ങൾ റോഡിൽ കിടക്കുകയായിരുന്നു. കോട്ടയം പൊലീസ് കൺട്രോൾ റൂമിൽ നിന്നുള്ള വാഹനങ്ങൾ എത്തിയാണ് ഈ വാഹനങ്ങൾ റോഡരികിലേയ്ക്കു മാറ്റിയിട്ടത്.

Hot Topics

Related Articles