കൊച്ചി: പെരുമ്പാവൂർ സ്വദേശി ഹിമാലയൻ യാത്രയ്ക്കിടെ അലഹബാദിൽ സൂര്യഘാതമേറ്റ് മരിച്ചു. പെരുമ്പാവൂർ അഞ്ജനം വീട്ടിൽ ഉണ്ണികൃഷ്ണൻ (58) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. കഴിഞ്ഞയാഴ്ച്ചയാണ് ഉണ്ണിക്കൃഷ്ണൻ അലഹബാദിലേക്ക് പോയത്. അവിടെ നിന്ന് ഹിമാലയൻ സന്ദർശനത്തിനായി പുറപ്പെടാനിരിക്കുകയായിരുന്നു. അതിനിടയിലാണ് ഉഷ്ണതരംഗത്തിൽ സൂര്യാഘാതമേറ്റ് മരിച്ചത്.
കപ്പൽ ജീവനക്കാരനായിരുന്നു ഉണ്ണിക്കൃഷ്ണൻ. റിട്ടയർമെന്റിന് ശേഷം ക്ഷേത്രങ്ങളിൽ സഹായിയായി പോയിരുന്നു. തീർത്ഥാടക സംഘത്തിനൊപ്പം പോവുന്നതായിരുന്നു ശീലം. മാസങ്ങളായി പല സ്ഥലങ്ങളിലേക്ക് പോയിവന്നിരുന്നു. അതിനിടയിൽ ഇന്നലെയാണ് ദാരുണമായ സംഭവമുണ്ടായത്. അലഹബാദ് സർക്കാർ മെഡിക്കൽ കോളേജിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി പെരുമ്പാവൂരിലേക്ക് എത്തിക്കും.