ആലപ്പി രംഗനാഥ് വിടവാങ്ങുന്നത് അയ്യന്റെ പ്രിയപ്പെട്ട ഹരിവരാസനം പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം; 14 ന് ശബരിമലയിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം മടങ്ങിയത് ആശുപത്രി കിടക്കയിലേയ്ക്ക്

കോട്ടയം: സംഗീത സംവിധായകൻ ആലപ്പി രംഗനാഥ് വിടവാങ്ങുന്നത് ശബരിമല അയ്യന്റെ പ്രിയപ്പെട്ട ഹരിവരാസനം പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം. അയ്യപ്പഭക്തിഗാനങ്ങളിലൂടെ ഗാനാസ്വാദകർക്ക് ഏറെ പ്രിയപ്പെട്ട ആലപ്പി രംഗനാഥ് ഇപ്പോൾ വിടവാങ്ങുന്നത് ഹരിവരാസനം പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു. രണ്ടു വർഷമായി കൊവിഡനെ തുടർന്നു മുടങ്ങിക്കിടന്ന പുരസ്‌കാരം ഇക്കുറിയാണ് പുനസ്ഥാപിച്ചത്.

Advertisements

ഇതോടെയാണ് ഹരിവരാസനം പുരസ്‌കാരം ആലപ്പി രംഗനാഥിനു നൽകാൻ സംഘാടകന സമിതി തീരുമാനിച്ചത്. തുടർന്നു സംഘാടക സമിതിയുടെ നേതൃത്വത്തിൽ ഇദ്ദേഹത്തെ വിവരം അറിയിക്കുകയും മകരവിളക്ക് ദിവസമായ ജനുവരി 14 ന് സന്നിധാനത്ത് വച്ച് ഇദ്ദേഹത്തിന് പുരസ്‌കാരം നൽകാൻ തീരുമാനിക്കുകയുമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

13 ന് തന്നെ സന്നിധാനത്ത് എത്തിയ ഇദ്ദേഹം 14 ന് പുരസ്‌കാരം സ്വീകരിച്ച ശേഷമാണ് മടങ്ങിയത്. ദേവസ്വം മന്ത്രി രാധാകൃഷ്ണനും, ദേവസ്വം ബോർഡ് പ്രസിഡന്റ് ആർ.അനന്തഗോപനും അടക്കമുള്ളവർ ഇവിടെയുണ്ടായിരുന്നു. ഇതിനു ശേഷം ഇദ്ദേഹം കോട്ടയത്തേയ്ക്കു മടങ്ങുകയും ചെയ്തു. എന്നാൽ, ശനിയാഴ്ച വൈകിട്ടോടെയാണ് ഇദ്ദേഹത്തിന് ശ്വാസ തടസം അടക്കമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായത്. തുടർന്ന്, ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

ഇവിടെ നടത്തിയ പരിശോധനയിലാണ് ആലപ്പി രംഗനാഥിനു രോഗം സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഞായറാഴ്ച വൈകിട്ടോടെ സ്ഥിതി ഗുരുതരമാകുകയും മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. കൊവിഡ് മാനദണ്ഡം പാലിച്ച് സംസ്‌കാരം നടക്കും.

Hot Topics

Related Articles