ശുചിത്വം സഹകരണം ;മാലിന്യമുക്ത നവ കേരളത്തിന് സഹകരണ മേഖലയുടെ കൈത്താങ്ങ് ;  ഇനാട് യുവജനസഹകരണ സംഘത്തിന്റെ ക്യാമ്പസ് ഉദ്ഘാടനം ജൂൺ 6ന് 

കോട്ടയം : ഇനാട് യുവജനസഹകരണ സംഘത്തിന്റെ പഠന-ഗവേഷണങ്ങൾക്കായി കോട്ടയം ജില്ലയിലെ വെളിയന്നൂരിൽ 5 ഏക്കർ സ്ഥലത്ത് 20000 സ്ക്വയർ പ്രവർത്തന ഫീറ്റിൽ ആരംഭിക്കുന്ന ഇനാട് ക്യാമ്പസ്സിൻ്റെ ഔദ്യോഗിക ഉദ്ഘാടനം 2024 ജൂൺ 6 ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് എം.എൽ.എ അഡ്വ. മോൻസ് ജോസഫിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽവച്ച് ബഹുമാനപ്പെട്ട സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവ്വഹിക്കും.

Advertisements

യുവശക്തിയെ ഗുണപരമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി മന്ത്രി  വി എൻ വാസവൻ്റെ നേത്യത്വത്തിൽ സഹകരണ വകുപ്പിൻറെ പ്രത്യേക ഇടപെടലിലാണ് യുവജനങ്ങൾക്ക് മാത്രമായി സഹകരണ സംഘം എന്ന ആശയം കേരളത്തിൽ യാഥാർത്ഥ്യമായത് യുവജനങ്ങളുടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി സഹകരണ വകുപ്പ് തെരഞ്ഞെടുക്കപ്പെട്ട 27 സംഘങ്ങൾക്ക് സംസ്ഥാനത്ത് പ്രവർത്തന അനുമതി നൽകുകയും 2021 സെപ്റ്റംബർ ആറിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ഇവയുടെ ഉത്ഘാടനം നിർവ്വഹിക്കുകയും ചെയ്‌തു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുവജന സഹകരണസംഘം എന്ന സംസ്ഥാന സർക്കാർ ആശയത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ വെളിയന്നൂർ ആസ്ഥാനമായി മാലിന്യ സംസ്കരണ രംഗത്ത് ഒരു പുതു മാതൃക അവതരിപ്പിച്ചു കൊണ്ടാണ് സജേഷ് ശശി ചീഫ് പ്രമോട്ടർ ആയി ഇ-നാട് യുവജന സഹകരണ സംഘത്തിന് (K-1233) 2021 ആഗസ്റ്റ് 4 ന് സഹകരണ വകുപ്പ് പ്രവർത്തന അനുമതി നൽകിയത്. സംസ്ഥാന സർക്കാരിന്റെ ശുചിത്വകേരളം എന്ന ലക്ഷ്യസാക്ഷാത്കാരത്തിന് കരുത്തു പകരുന്നതിനായി മാലിന്യ സംസ്‌കരണരംഗത്തിന് തൊഴിൽമാന്യത നൽകി കൂടുതൽ ചെറുപ്പക്കാർക്ക് ഈ മേഖലയിൽ തൊഴിലവസരം നൽകുന്നതിനായി കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിൻ്റെ സ്റ്റാർട്ടപ്പായ ഫോബ് സൊല്യൂഷൻസു മായി ചേർന്ന് ഉറവിടമാലിന്യ സംസ്‌കരണ ഉപാധിയായ ജീബിൻ ഇ-നാട് കേരളത്തിന് പരിചയപ്പെടുത്തി. പ്രാദേശിക വികസന ആസൂത്രണങ്ങളിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങ സഹകരണസ്ഥാപനങ്ങളും പരസ്പരം സൂത്രണത്തിന്റെ പ്രാരംഭാശയിൽ കൈകോർക്കുക എന്നത് ശുചിത്വമിഷൻ സേവനദാതാവായി അംഗീകരിച്ച ഈ-നാട് യുവജനസഹകരണസംഘം, ഉയർന്നുവന്നിരുന്ന ആശയമാണ്. 

മാലിന്യ നിർമ്മാർജ്ജന മേഖലയിൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതികൾ ഏറ്റെടുത്തു നടപ്പിലാക്കി തുടങ്ങുന്നത് ഈ ദിശയിലുള്ള ഒരു മുന്നേറ്റമാണ്. ഇ-നാട് വിപണിയിൽ എത്തിച്ച ഇന്ത്യയിലെ ആദ്യ മൾട്ടിയർ ഏറോബിക് ബിന്നായ ജീബിൻ ഗുണമേന്മയുടെയും വില്പനാനന്തര സേവനത്തിലൂടെയും ചുരുങ്ങിയ കാലം കൊണ്ട് വലിയ സ്വീകാര്യതയാണ് നേടിയത്. വീടുകളിൽ സ്ഥാപിച്ചതിനു ശേഷം കൃത്യമായ ഇടവളകളിൽ വീടുകൾ സന്ദർശിച്ച് ബിന്നിന്റെ ഉപയോഗക്രമം ഉറപ്പുവരുത്തുകയും ടെലിഫോൺ ഹെൽപ്പ് ലൈൻ സംവിധാനത്തിലൂടെ സേവനം ഉറപ്പുവരുത്തിയും ഇനോകുലം വിതരണം കൃത്യതയോടെ നിർവഹിച്ചും ഗുണഭോക്താക്കളുടെ പിന്തുണ ഉറപ്പാക്കാൻ ഇ-നാടിനായി ഈ സ്വീകാര്യത തന്നെയാണ് കേരളത്തിലെ 122 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെടുന്നതിനും ജീബിൻ വിതരണം ചെയ്യുന്നതിനും ഇ-നാടിനെ പ്രാപ്തരാക്കിയത്. കോട്ടയം ജില്ലയിലെ വാഴൂർ ഗ്രാമപഞ്ചായത്താണ് 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി ഇ-നാടുമായി ചേർന്ന് ജീബിൻ വിതരണപദ്ധതി നടപ്പിലാക്കിയ ആദ്യ ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. കോഴിക്കോട് കോർപ്പറേഷൻ്റെ അഴക് പദ്ധതിയുടെ ഭാഗമായി കോർപ്പറേഷൻ പരിധിയിലെ മുഴുവൻ വീടുകളിലും ഉറവിടം മാലിന്യ സംസ്ക്‌കരണ ഉപാധി സ്ഥാപിക്കുന്ന പദ്ധതിയിൽ ഇനാട് സംഘം വലിയ പങ്ക് വഹിച്ചുവരുന്നു.

ജീബിൻ എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ ബിൻ ബുക്ക് ചെയ്യുന്നതിനും, ഇനോക്കുലം വാങ്ങുന്നതിനും ഉപയോഗക്രമത്തെക്കുറിച്ച് നിർദ്ദേശം നൽകുന്നതിനും ഉള്ള സംവിധാനവും, ജിയോടാഗിംഗ് എന്ന ആശയവും മാലിന്യ സംസ്കരണ രംഗത്ത് ആദ്യമായി നടപ്പിലാക്കിയത് ഇ-നാട് ആണ്. ഇ-നാട് സംസ്ഥാന സർക്കാരിന്റെ മുന്നിൽ അവതരിപ്പിച്ച ശുചിത്വം സഹകരണം പദ്ധതി ഹരിതം സഹകരണം പദ്ധതിയുടെ തുടർച്ചയായി സഹകരണ വകുപ്പ് തുടക്കം കുറിച്ചു. കുട്ടികളിലൂടെ നാടിനെ ശുചിത്വബോധത്തിലേക്ക് വളർത്താനുതകുന്ന പദ്ധതിയാണ് ശുചിത്വം സഹകരണം. തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ അനുമതിയോടെ എല്ലാ അംഗണവാടികളിലും, എൽ.പി. സ്‌കൂളുകളിലും മാലിന്യസംസ്‌കരണത്തിന്റെ പ്രാധാന്യവും അതിൻ രീതികളും പഠിപ്പിക്കുകയും അവരിലൂടെ കുടുംബങ്ങളിലേക്ക് ഇത് കൈമാറുകയും ചെയ്യുക എന്നതാണ് ഉദ്ദേശിക്കുന്നത്. ഉറവിട മാലിന്യ സംസ്‌കരണ ഉപാധിയായ EYC ബയോകംപോസ്റ്ററും, മാലിന്യം വേഗത്തിൽ വളമാക്കുന്ന ഏത് എയ്‌റോബിക് ബിന്നുകളിലും ഉപയോഗിക്കാവുന്നതുമായ ഉത്പന്നം EYC ബയോ ടാൽക് (ഇനോക്കുലം) ഉം സംഘത്തിന്റെ പുതിയ ഉത്‌പന്നങ്ങളാണ്. ഇ-നാട് സൈലം എന്ന പേരിൽ വിവിധ ഘട്ടങ്ങളിലൂടെ പരീക്ഷിച്ചു ഗുണനിലവാരം ഉറപ്പുവരുത്തിയ ഉത്പാദനക്ഷമത കൂടിയ ജൈവവളങ്ങളും സംഘം വിപണിയിൽ എത്തിക്കുകയാണ് ഭക്ഷ്യഉത്പന്നങ്ങളുടെ നിർമ്മാണത്തിലും സംഘം (ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ ഉല്പ‌ന്നങ്ങളുടെ വിപണ ഉദ്ഘാടനം ഇ-നാട് ക്യാമ്പസ് ഉദ്ഘാടനത്തോടനുബന്ധിച്ച് 2024 ജൂലൈ 6 ന് നടക്കും.

നാളിതുവരെയായി 5 സ്ഥിരമായും 70 ഓളം കരാറടിസ്ഥാനത്തിലും ജോലി നൽകുന്നതിനും ആയിരത്തോളം തൊഴിൽ ദിനങ്ങൾ സ്യഷ്ടിക്കാൻ സാധിച്ചതും സംഘത്തിന് അഭിമാനകരമാണ്. ബഹുമാനപ്പെട്ട കേരളസർക്കാരും, സഹകരണവകുപ്പും ഞങ്ങളിൽ അർപ്പിച്ച വിശ്വാസത്തിന് കൂടുതൽ ഉറപ്പ് നൽകിക്കൊണ്ട് ഇ-നാട് യുവജന സഹകരണ സംഘത്തിൻ്റെ നേതൃത്വത്തിൽ ഉഴവൂർ – വെളിയന്നൂർ റോഡിൽ പാറത്തോട് ഇ-നാട് ക്യാമ്പസ് എന്ന പേരിൽ ഒരു പഠന കേന്ദ്രം 2024 ജൂൺ 6 ന് ഉദ്ഘാടനം ചെയ്‌ത്‌ പ്രവർത്തനം ആരംഭിക്കുകയാണ്. തദ്ദേശസ്വയംഭരണ വകുപ്പുമായി കൈകോർത്ത് ആരംഭിച്ച ശുചിത്വം സഹകരണം എന്ന പദ്ധതിയുടെ ഭാഗമായി വിവിധ എക്സിബിഷനുകൾ, ബോധവൽക്കരണ ക്ലാസുകൾ, ട്രെയിനിങ്ങുകൾ എന്നിവയിലൂടെ ശുചിത്വകേരളം എന്ന ലക്ഷ്യത്തിന് കരുത്തായി പഠനകേന്ദ്രം മാറും.

പത്രസമ്മേളനത്തിൽ സജേഷ് ശശി (പ്രസിഡൻ്റ, ഇനാട് യുവജനസഹകരണ സംഘം), ബി.സുരേഷ്‌കുമാർ (വൈസ്.പ്രസിഡൻ്റ്, ഇനാട് യുവജനസഹകരണ സംഘം), രാജീവ് ജോർജ്ജ് (മാനേജിംഗ് ഡയറക്‌ടർ, ഫോബ് സൊല്യൂഷൻസ്), വിലാസ് റ്റി.എസ്. (പ്രൊജക്‌ട് മാനേജർ, ഇനാട് സൈലം), റിജോ അബ്രഹാം (സെക്രട്ടറി, ഇനാട് യുവജനസഹകരണ സംഘം) എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.