തിരുവനന്തപുരം: വയോധികയെ തലയ്ക്കടിച്ച് കൊന്ന് സ്വർണം കവർന്ന കേസിലെ പ്രതികൾ മുമ്പ് ഒരു കൊലപാതകം കൂടി ചെയ്തതായി പൊലീസിനോടു സമ്മതിച്ചു. അയൽവാസിയെ കൊലപ്പെടുത്തി, സ്വർണം കവർന്ന കേസിലെ പ്രതികളായ റഫീക്കാ ബീവി, മകൻ ഷഫീഖ് എന്നിവരാണ് ഒരു വർഷം മുൻപ് കോവളത്ത് പെൺകുട്ടി പീഡനത്തിന് ഇരയായി മരിച്ച സംഭവത്തിലും പ്രതികളെന്ന് വ്യക്തമായി.
പതിനാലുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചശേഷം തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പീഡന വിവരം പുറത്തു പറയാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും പ്രതി പറഞ്ഞു. ഷഫീഖിന്റെ വെളിപ്പെടുത്തലിൽ പൊലീസ് പുനരന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ച് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഒരു വർഷം മുൻപ് നടന്ന പെൺകുട്ടിയുടെ കൊലപാതകം സംബന്ധിച്ച് നിർണായക വിവരം ലഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോവളത്ത് മരിച്ച നിലയിൽ കണ്ടെത്തിയ പതിനാലുകാരിയുടെ കൊലപാതകത്തിന് പിന്നിൽ മകൻ ആണെന്ന് റഫീക്ക ബീവി പൊലീസിനോട് സമ്മതിക്കുകയായിരുന്നു. തുടർന്ന് ഷഫീഖിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് പ്രതി കൊല നടത്തിയ കാര്യം വെളിപ്പെടുത്തിയത്. 2021ജനുവരി 13നാണ് കോവളത്തിനും വിഴിഞ്ഞതിനുമിടയിൽ പെൺകുട്ടിയെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തലയ്ക്ക് പരിക്കേറ്റിരുന്ന പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി പീഡനത്തിന് ഇരയായിരുന്നതായി വ്യക്തമായി. എന്നാൽ കാര്യമായ തെളിവ് ലഭിക്കാതെ കേസ് അന്വേഷണം വഴിമുട്ടുകയായിരുന്നു. ഒരുവർഷത്തെ ഇടവേളയിൽ ഈ രണ്ട് കൊലപാതകങ്ങളും നടന്നിരിക്കുന്നത് ഒരേ മാസത്തിലും ഒരേ തീയതികളിലും ആണെന്നതും കേസിലെ പ്രത്യേകതയാണ്. വയോധികയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റഫീക്കയുടെ മകൻ ഷെഫീഖ് പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു.
14കാരിയെ കൊലപ്പെടുത്തിയതെന്ന് റഫീക്കയും മകനും ചോദ്യം ചെയ്യലിൽ സമ്മതിച്ചതായാണ് വിവരം. പൊലീസ് അറസ്റ്റ് ചെയ്ത റഫീക്കയും മകനും ഇവരുടെ ആൺസുഹൃത്തും കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീടിന് പുറകിൽ വാടകയ്ക്ക് താമസിച്ചിരുന്നു. ഇവിടെ വെച്ചായിരുന്നു റഫീക്കയും മകനും ചേർന്ന് 14കാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.