സ്‌കൂൾ വിപണിയിൽ വമ്പൻ വിലക്കുറവുമായി കോട്ടയത്തെ വിറ്റഴിക്കൽ മേള; കോട്ടയം കളക്ടറേറ്റിനു സമീപം ഈസ്റ്റ് പൊലീസ് സ്റ്റേഷന് എതിർവശത്തെ മൈതാനത്ത് ആരംഭിച്ച വിപണന മേളയിൽ തിരക്കേറുന്നു

കോട്ടയം: സ്‌കൂൾ വിപണിയിൽ വമ്പൻ വിലക്കുറവുമായി കോട്ടയത്തെ വിറ്റഴിക്കൽ മേള. കോട്ടയം കണ്ടതിൽവച്ച് ഏറ്റവും വലിയ വിറ്റഴിക്കൽ മേളയാണ് ഇപ്പോൾ നടക്കുന്നത്. 40 ശതമാനം മുതൽ 80 ശതമാനം വരെ വിലക്കുറവിലാണ് ഇവിടെ സാധനങ്ങൾ വിൽപ്പന നടത്തുന്നത്. സ്‌കൂൾ വിപണിയിലേയ്ക്കുള്ള സാധനങ്ങൾക്കാണ് ഇവിടെ ഇപ്പോൾ വമ്പൻ വിലക്കുറവ് ലഭ്യമായിരിക്കുന്നത്. ബ്രാൻഡഡ് സ്‌കൂൾ ബാഗുകൾ 350 രൂപ മുതൽ ഇവിടെ ലഭ്യമാണ്. പെൻസിൽ ബോക്‌സുകൾ 20 രൂപ മുതൽ ഇവിടെ വിതരണം ചെയ്യുന്നുണ്ട്. നാലു പേനകൾക്ക് പത്തു രൂപ മാത്രമാണ് വില. ക്ലാസ്‌മേറ്റ്‌സ് നോട്ടുബുക്കുകൾ 20 മുതൽ 25 ശതമാനം വരെ ഡിസ്‌ക്കൗണ്ടിൽ മേളയിൽ വിൽപ്പന നടത്തുന്നുണ്ട്. ക്ലാസ്‌മേറ്റ്‌സിന്റെ ഇൻസ്ട്രമെന്റ് ബോക്‌സിനു 20 ശതമാനം വിലക്കുറവും ഇവിടെയുണ്ട് 70 രൂപ മുതൽ ആരംഭിക്കുന്ന ടിഫിൻ ബോക്‌സുകളുടെ ശേഖരമാണ് മേളയുടെ മറ്റൊരു ആകർഷം. ത്രീ ഫോൾഡ് കുടകൾക്ക് 200 രൂപയും, ഹൈഡ്രേറ്റഡ് വാട്ടർ ബോട്ടിലിന് 40 രൂപ മുതലും ഇവിടെ വിൽപ്പന നടത്തുന്നുണ്ട്. 250 രൂപ മുതലുള്ള വലിയ കാലൻകുടകളും, 200 രൂപ മുതലുള്ള കുട്ടികളുടെ ഫാൻസി കുടകളും ഇവിടെ ലഭ്യമാണ്.

Advertisements

Hot Topics

Related Articles