പനച്ചിക്കാട് പഞ്ചായത്തിൽ 19 ആം വാർഡിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സി പി എം അനുമോദിച്ചു 

പനച്ചിക്കാട് : പഞ്ചായത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സി പി എം അനുമോദിച്ചു. പഞ്ചായത്തിലെ 19 ആം വാർഡിൽ നിന്ന് ഉന്നത വിജയം നേടിയ കുട്ടികളെയാണ് അനുമോദിച്ചത്.  യോഗം സി പി എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. റജി സക്കറിയ ഉദ്ഘാടനം ചെയ്തു. ഒപ്പം പഠന മികവിന് സ്നേഹ സമ്മാനം ഡി വൈ എഫ് ഐ  സംസ്ഥാന കമ്മിറ്റി അംഗം സതീഷ് വർക്കി നൽകി, കെ.ജെ അനിൽ കുമാർ,  കെ എസ്  സജീവ്, രജനി അനിൽ സി എം സലി എന്നീ സഖാക്കൾ ആശംസകൾ അർപ്പിച്ചു. ഷോബി ശങ്കർ സ്വാഗതം പറഞ്ഞു, തേജസ്വിനി നന്ദി രേഖപ്പെടുത്തി. 

Advertisements

Hot Topics

Related Articles