ആര് വാഴും ആര് വീഴും ! ലോക്സഭ തിരഞ്ഞെടുപ്പിന്റെ കൃത്യമായ ഫലം അറിയാൻ ഇനി ദിവസങ്ങൾ മാത്രം : വിവിധ സംസ്ഥാനങ്ങളിലെ ഇന്ത്യ മുന്നണിയുടെ അവസ്ഥയും  വിജയ സാധ്യതകളുമിങ്ങനെ

ഡല്‍ഹി : അടുത്ത അഞ്ച് വർഷം ഇന്ത്യ ആര് ഭരിക്കുമെന്ന് അറിയാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ജുണ്‍ 4 ന് ഉച്ചയോടെ തന്നെ ഏഴ് ഘട്ടമായി നടന്ന ലോക്സഭ തിരഞ്ഞെടുപ്പിന്റെ കൃത്യമായ ഫലം അറിയാം.നാനൂറിലേറെ സീറ്റ് നേടി അധികാരത്തില്‍ വരുമെന്ന് ബിജെപി അവകാശപ്പെടുമ്ബോള്‍ ഇത്തവണ ജനവിധി തങ്ങള്‍ക്കൊപ്പമായിരിക്കുമെന്നാണ് പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യം നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.

Advertisements

പതിവില്‍ നിന്ന് വ്യത്യസ്തമായി രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടികളെല്ലാം ഒരു കുടക്കീഴില്‍ അണിനിരന്നുകൊണ്ട് ബിജെപിയെ നേരിടുന്നതാണ് ഈ തിരഞ്ഞെടുപ്പില്‍ കണ്ടത്. ബംഗാളും പഞ്ചാബും കേരളവും അടക്കം ചില സംസ്ഥാനങ്ങളില്‍ സഖ്യത്തിലെ പാർട്ടികള്‍ പരസ്പരം മത്സരിച്ചെങ്കിലും ദേശീയ തലത്തില്‍ സഖ്യത്തിന്റെ ഭാഗമായി ഇവർ നിലകൊള്ളുന്നു. ഇന്ത്യൻ നാഷണല്‍ ഡെവലപ്‌മെൻ്റല്‍ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) എന്ന ബാനറിന് കീഴില്‍ 28 പാർട്ടികളാണ് നിലയുറപ്പിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 101 സീറ്റുകളിലാണ് ഇന്ത്യാ ബ്ലോക്കിലെ പാർട്ടികള്‍ സഖ്യമായി മത്സരിക്കുന്നത്. ബാക്കിയുള്ള സീറ്റികളില്‍ തനിച്ചാണ് സഖ്യത്തിന് കീഴിലെ ഓരോ പാർട്ടികളുടേയും മത്സരം. ഒരോ സംസ്ഥാനങ്ങളിലേയും സഖ്യത്തേയും വിജയസാധ്യതകളേയുമാണ് ഇവിടെ പരിശോധിക്കുന്നത്.

കേരളം

ദേശീയ തലത്തില്‍ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ കോണ്‍ഗ്രസും ഇടത് പാർട്ടികളും നേരിട്ട് മത്സരിക്കുന്ന പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫും സിപിഎം നയിക്കുന്ന എല്‍ഡിഎഫും തമ്മിലാണ് മത്സരം. യുഡിഎഫിന് കീഴില്‍ കോണ്‍ഗ്രസ് 16, ലീഗ് 2, ആർഎസ്പി 1, കേരള കോണ്‍ഗ്ര് 1 എന്നിങ്ങനെയാണ് സീറ്റ് വീതം വെപ്പ്.

എല്‍ഡിഎഫില്‍ സിപിഎം 15 സീറ്റിലും സിപിഐ 4 സീറ്റിലും ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസ് എമ്മും മത്സരിക്കുന്നു. എന്‍ഡിഎ ചേരിയില്‍ ബിജെപി 14, ബിഡിജെഎസ് 4 എന്നിങ്ങനെയാണ് മത്സരം. ഇരുപതില്‍ ഇരുപതും നേടുമെന്ന് യുഡിഎഫ് അവകാശപ്പെടുമ്ബോള്‍ പത്തിലേറെ സീറ്റില്‍ സിപിഎമ്മും വിജയ പ്രതീക്ഷ വെച്ച്‌ പുലർത്തുന്നു. ഇത്തവണ കേരളത്തില്‍ രണ്ട് സീറ്റ് ഉറപ്പാണെന്ന് ബിജെപിയും അവകാശവാദം ഉന്നയിക്കുന്നു.

യുപി

രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോക്സഭ സീറ്റുകളുള്ള യുപിയില്‍ എസ്പി, കോണ്‍ഗ്രസ് എന്നീ കക്ഷികളാണ് ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്ന പ്രധാന കക്ഷികള്‍. അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന എസ്പി 62 സീറ്റുകളില്‍ മത്സരിക്കുമ്ബോള്‍ കോണ്‍ഗ്രസിന്റെ മത്സരം 17 സീറ്റുകളിലാണ്. സംസ്ഥാനത്തെ ഒരു സീറ്റ് തൃണമൂല്‍ കോണ്‍ഗ്രസിനും നല്‍കിയിട്ടുണ്ട്. ആകേയുള്ള 80 സീറ്റില്‍ പകുതിയെങ്കിലും നേടുമെന്നാണ് ഇന്ത്യ സഖ്യത്തിന്റെ അവകാവാദം. മറുവശത്ത് ബിജെപിയാകട്ടെ ആർഎല്‍ഡി, അപ്നദാള്‍, എസ്ബിഎസ്പി, നിഷാദ് പാർട്ടി തുടങ്ങിയ ചെറുകക്ഷികളുമായി ചേർന്നാണ് മത്സരം.

മഹാരാഷ്ട്ര

യുപി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോക്സഭ സീറ്റുകളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി (എസ്പി) എന്നീ പാർട്ടികളാണ് സംസ്ഥാനത്ത് സഖ്യത്തിലുള്ളത്. ഇതില്‍ ശിവസേന 21, കോണ്‍ഗ്രസ് 17, എന്‍സിപി (എസ്പി) 10 എന്നിങ്ങനെയായിരുന്നു സീറ്റ് വീതം വെയ്പ്പ്. സിപിഎം അടക്കമുള്ള പാർട്ടികളും സഖ്യത്തിനെ പിന്തുണയ്ക്കുന്നുണ്ട്. 48 സീറ്റില്‍ ഇരുപതിലേറെ സീറ്റ് ഉറപ്പാണ് അത് 30 വരെ പോകാമെന്നാണ് നേതാക്കളുടെ അവകാശവാദം. മറുചേരിയില്‍ ബിജെപി 28, ശിവ സേന 15, എന്‍സിപി 4, ആർഎസ്പി 1 എന്നിങ്ങനെയാണ് മത്സരം.

ബിഹാർ

ശക്തമായ മത്സരം നടക്കുന്ന മറ്റൊരു സംസ്ഥാന ബിഹാറാണ്. ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തിന് തുടക്കത്തില്‍ നേതൃത്വം വഹിച്ച നിതീഷ് കുമാർ മറുകണ്ടം ചാടി വീണ്ടും ബി ജെ പി പാളയത്തില്‍ എത്തിയതോടെ തിരഞ്ഞെടുപ്പിന് മുമ്ബ് തന്നെ ബിഹാർ ശ്രദ്ധാകേന്ദ്രമായിരുന്നു. ആർജെഡി, കോണ്‍ഗ്രസ്, സിപിഎം, സിപിഐ, സിപിഐ എംഎല്‍, വിഐപി, തുടങ്ങിയ പാർട്ടികളാണ് ഇന്ത്യസഖ്യത്തിന് കീഴിലുള്ളത്.

ആർജെഡി 23, കോണ്‍ഗ്രസ് 9, സിപിഐ എംഎല്‍ 3, വിഐപി 3, സിപിഎം 1, സിപിഐ 1 എന്നിങ്ങനെയായിരുന്നു ഇന്ത്യസഖ്യത്തിന് ഇടയിലെ സീറ്റ് വീതം വെയ്പ്പ്. ആകേയുള്ള 40 സീറ്റില്‍ 30 ന് മുകളില്‍ തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് സഖ്യത്തിന്റെ അവകാശവാദം. എന്‍ഡിഎ ചേരിയില്‍ ബിജെപി 17, ജെഡിയു 16, എല്‍ജെപി 5, ഹിന്ദുസ്ഥാനി ആവാമി മോർച്ച 1, രാഷ്ട്രീയ ലോക് മോർച്ച 1 എന്നിങ്ങനെയും മത്സരിക്കുന്നു.

ബംഗാള്‍

ഇന്ത്യസഖ്യത്തിന്റെ ഭാഗമാണെങ്കിലും മമത ബാനർജിയുടെ ടിഎംസിക്കും ബിജെപിക്കുമെതിരെ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തിക്കൊണ്ടാണ് ബംഗാളില്‍ കോണ്‍ഗ്രസും ഇടത് പാർട്ടികളും മത്സരിക്കുന്നത്. 42 സീറ്റിലും ടിഎംസിയും ബിജെപിയും തനിച്ച്‌ മത്സരിക്കുമ്ബോള്‍ മതേതര ജനാധിപത്യ സഖ്യത്തിന് കീഴില്‍ സിപിഎം 23 സീറ്റിലും കോണ്‍ഗ്രസ് 12 സീറ്റിലും മത്സരിക്കുന്നു. ആർഎസ്പി 3, ആള്‍ഇന്ത്യ ഫോർവേഡ് ബ്ലോക്ക് 2, സിപിഐ രണ്ട് എന്നിങ്ങനെയാണ് മത്സരം. ഇതില്‍ ചില സീറ്റുകളില്‍ മതേതര ജനാധിപത്യ സഖ്യത്തിന് ഇടയിലും മത്സരമുണ്ട്.

തമിഴ്നാട്

തമിഴ്നാട്ടില്‍ ഡിഎംകെ 21, കോണ്‍ഗ്രസ് 8, സിപിഎം 2, സിപിഐ 2, വിസികെ 2, മുസ്ലീം ലീഗ് 1, ഐജെകെ 1, കെഎംഡികെ 1, എംഡിഎംകെ 1 എന്നിങ്ങനെയാണ് ഇന്ത്യാസഖ്യത്തിലെ സീറ്റ് വീതംവെയ്പ്പ്. എഐഎഡിഎംകെ നയിക്കുന്ന സഖ്യത്തില്‍ എഐഎഡിഎംകെ 32 സീറ്റിലും പുതിയ തമിഴകം, എസ്ഡിപിഐ എന്നീ പാർട്ടികള്‍ ഒരോ സീറ്റിലും മത്സരിക്കുന്നു. രണ്ടില ചിഹ്നത്തിലാണ് ഇവർ രണ്ടുപേരുടേയും മത്സരം.

വിജയകാന്തിന്റെ ഡിഎംഡികെയ്ക്ക് നാല് സീറ്റും നല്‍കിയിട്ടുണ്ട്. എന്‍ഡിഎ സഖ്യത്തില്‍ ബിജെപി 18 സീറ്റില്‍ മത്സരിക്കുന്നു. ഐജെകെ, ഐഎംഎഎംഎ ,പിഎന്‍കെ,ടിഎംഎംകെ തുടങ്ങിയവർ ഓരോ സീറ്റില്‍ താമര ചിഹ്നത്തിലും മത്സരിക്കുന്നു. പിഎംകെ 10, തമിള്‍ മാനില കോണ്‍ഗ്രസ് 3, അമ്മ മക്കള്‍ മുന്നേറ്റ കഴകം 2 സീറ്റിലും മത്സരിക്കുന്നു. സ്വതന്ത്രനായി മത്സരിക്കുന്ന ഒ പനീർശെല്‍വത്തിനും ബിജെപി പിന്തുണയുണ്ട്.

കർണാടക

കർണാടകയില്‍ ബിജെപിയും ജെഡിഎസും ഉള്‍പ്പെടുന്ന ഭരണകക്ഷിയായ എൻഡിഎയ്‌ക്കെതിരെ കോണ്‍ഗ്രസ് തനിച്ചാണ് മത്സരിക്കുന്നത്. ഇരു മുന്നണികളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകളും തങ്ങള്‍ നേടുമെന്ന് ഇരുകക്ഷികളും അവകാശപ്പെടുന്നു.

ജാർഖണ്ഡ്

ബിജെപി-എജെഎസ്‌യു സഖ്യവും കോണ്‍ഗ്രസ്, ജെഎംഎം, ആർജെഡി, സിപിഐ (എംഎല്‍) എല്‍ എന്നിവർ ഉള്‍പ്പെടുന്ന ഇന്ത്യൻ സഖ്യവും തമ്മിലുള്ള ഏറ്റുമുട്ടലിനാണ് ജാർഖണ്ഡ് സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യാസഖ്യത്തിനാണ് സംസ്ഥാനത്ത് ഭരണമെങ്കിലും ലോക്സഭ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ നേട്ടമുണ്ടാക്കുമെന്നാണ് ബിജെപി അവകാശവാദം.

അസം, നോർത്ത് ഈസ്റ്റ്

ബിജെപി, യുപിപിഎല്‍, എജിപി സഖ്യവും കോണ്‍ഗ്രസ്-എഐയുഡിഎഫ് സഖ്യവും തമ്മിലുള്ള പോരാട്ടത്തിനാണ് അസം അസം സാക്ഷ്യം വഹിക്കുന്നത്. ഇരുമുന്നണികളും സംസ്ഥാനത്ത് കടുത്ത പോരാട്ടമായിരുന്നു കാഴ്ചവെച്ചത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മണിപ്പൂർ, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസും പ്രാദേശിക പാർട്ടികളുമാണ് പ്രതിപക്ഷ സഖ്യത്തെ നയിക്കുന്നത്. ഭരണകക്ഷികളും പ്രതിപക്ഷ സഖ്യങ്ങളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഓരോ സംസ്ഥാനവും സാക്ഷി വഹിക്കുന്നു.

പഞ്ചാബ്, ഡല്‍ഹി, ഹരിയാന

പഞ്ചാബില്‍ ഇന്ത്യാ സഖ്യകക്ഷികളായ കോണ്‍ഗ്രസും എഎപിയും തമ്മിലാണ് പ്രധാന മത്സരം. സംസ്ഥാനത്തെ പതിമൂന്ന് സീറ്റിലും കോണ്‍ഗ്രസ്, എഎപി, ബിജെപി, ശിരോമണി അകാലി ദള്‍ എന്നിവർ തനിച്ച്‌ ജനവിധി തേടുന്നു. ഹരിയാണയിലെ 10 സീറ്റില്‍ സഖ്യത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് 9 സീറ്റിലും എഎപി ഒരു സീറ്റിലും മത്സരിക്കുന്നു. ഡല്‍ഹിയില്‍ എഎപി 4, കോണ്‍ഗ്രസ് 3 എന്നിങ്ങനെയാണ് മത്സരം.

Hot Topics

Related Articles