രാജേഷ് നാട്ടകം ലോകചാമ്പ്യൻഷിപ്പിന് : ഗുജറാത്തിൽ വച്ച് നടക്കുന്ന ലോക ജൂണിയർ ചെസ്സ് ചാമ്പ്യൻഷിപ്പ് മസരങ്ങൾ നിയന്ത്രിക്കും 

കോട്ടയം : ജൂൺ 1 മുതൽ 14 വരെ ഗുജറാത്തിൽ വച്ച് നടക്കുന്ന ലോക ജൂണിയർ ചെസ്സ് ചാമ്പ്യൻഷിപ്പ് മസരങ്ങൾ നിയന്ത്രിക്കുന്ന ആർബിറ്റർ പാനലിലേക്ക് കേരളത്തിൽ നിന്നുള്ള രാജ്യാന്തര ആർബിറ്റർ കോട്ടയം നാട്ടകം സ്വദേശി രാജേഷ് നാട്ടകത്തെ തിരഞ്ഞെടുത്തു. അൻപതോളം രാജ്യങ്ങളിൽ നിന്നായി ഇരുന്നൂറ്റൻപതോളം കളിക്കാർ പങ്കെടുക്കുന്ന ഈ ചാമ്പ്യൻഷിപ്പിലെ വിജയികൾക്ക് നേരിട്ട് ഗ്രാൻഡ് മാസ്റ്റർ പദവി ലഭിക്കും. 2015ൽ ഗ്രീസിൽ നടന്ന വേൾഡ് യൂത്ത് ചെസ്സ് ചാമ്പ്യൻഷിപ്പിലും, 2022 ൽ മഹാബലിപുരത്ത് നടന്ന ചെസ്സ് ഒളിമ്പിയാഡിലും രാജേഷ് നാട്ടകം ഇൻഡ്യയെ പ്രധിനിധീകരിച്ച് ആർബിറ്റർ ആയി പ്രവർത്തിച്ചിരുന്നു.  ലോകചെസ്സ് ഫെഡറേഷന്റെ സർട്ടിഫൈഡ് ദേശീയ പരിശീലകനും, കോട്ടയം ചെസ് അക്കാദമി സ്ഥാപകനും, നിരവധി അന്തർദേശീയ ടൂർണമെൻ്റ്കളുടെ സംഘാടകനും ആണ് രാജേഷ്. 2021 മുതൽ ചെസ്സ് അസ്സോ സിയേഷൻ കേരളയുടെ പ്രസിഡന്റായി പ്രവർത്തിച്ച് വരുന്നു. 

Advertisements

Hot Topics

Related Articles