കോട്ടയം മെഡിക്കൽ കോളജിലെ സുരക്ഷാമേധാവി ജോയ്സ് ജേക്കബ് വിരമിച്ചു

കോട്ടയം:കോട്ടയം മെഡിക്കൽ കോളജിലെ സുരക്ഷാമേധാവി ജോയ്സ് ജേക്കബ് വിരമിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ 2009  മാർച്ച്‌ 30 ന്  ലിഫ്റ്റ് ഓപ്പറേറ്ററായി നിയമിതനായ ജോയ്സ് 2016  ജനുവരി 2017 ന് തസ്തികമാറ്റത്തിലൂടെ മെഡിക്കൽ കോളജിൽത്തന്നെ സുരക്ഷാവിഭാഗം മേധാവി (സർജന്റ്) ആയി. 2023 ജൂൺ 19 നു കോന്നി ഗവ. മെഡിക്കൽകോളേജിലേക്ക് എ എസ് ഒ തസ്തികയിലേക്ക് പ്രൊമോഷൻ ട്രാൻസ്ഫർ ആയി.15 വർഷവും 2 മാസവും സുരക്ഷാമേധാവി ആയി സേവനം ചെയ്ത ജോയിസ് ജേക്കബ് കടുത്തുരുത്തി മണലേൽ വീട്ടിൽ പരേതരായ  എം ജെ ചാക്കോയുടെയും സൂസന്നയുടെയും മൂത്ത പുത്രനും 17 വർഷക്കാലം കരസേനയുടെ സിഗ്നൽസ് വിഭാഗത്തിൽ സേവനം ചെയ്ത വിമുക്തഭടനും കൂടിയാണ്. ഭാര്യ മേരി സിറിയക്. നാലുമക്കൾ. 

Advertisements

Hot Topics

Related Articles