ആർപ്പുക്കര: ആർപ്പുക്കര പഞ്ചായത്തിലെ കരിപ്പുത്തട്ട്, മണിയാപറമ്പ് പ്രദേശത്തെ ജനങ്ങൾ മഴക്കാലം വന്നാൽ വളരെ ദുരിതത്തിലാണ്. മാടശ്ശേരി പ്രദേശത്തെ പ്രധാന റോഡ് മഴ വന്നതോടെ വെള്ളത്തിലായി. നൂറിലേറെ കുടുംബങ്ങൾ താമസിക്കുന്ന നാലുതോട് പ്രദേശത്തു കുടുംബങ്ങൾ കരിപ്പുത്തട്ട് പ്രദേശത്തു ചെന്നെത്തുന്നത് കൈതെപ്പാടം -മാടശ്ശേരി റോഡിലൂടെ യാണ്. ഈ റോഡിലൂടെ മഴക്കാലം വരുമ്പോൾ ജനങ്ങളുടെ യാത്ര വളരെ പ്രയാസകരമാണ്. വളരെക്കാലമായി താറുമാറായി കിടക്കുന്ന ഈ റോഡിന്റെ പുനരുദ്ധാരണം നടത്തുവാൻ കഴിഞ്ഞ ഇരുപത് വർഷത്തിലേറെയായി അധികൃതർക്ക് സാധിച്ചിട്ടില്ല.അയ്മനം പഞ്ചായത്ത് രണ്ടാം വാർഡിലേക്ക് പുലിക്കുട്ടിശ്ശെരി പ്രദേശത്തത്തേക്കു സഞ്ചരിക്കേണ്ടത് കൈതേപ്പാടം – മാടശ്ശേരി റോഡിലൂടെ യാണ്. മഴക്കാലത്തു റോഡ് വെള്ളത്തിലാകുമ്പോൾ റോഡിൽ വല വീശി മീൻ പിടിക്കുന്നത് നിത്യ സംഭവമാണ്. ആർപ്പുക്കര പഞ്ചായത്തിലെ ദുരിതമനുഭവിക്കുന്ന കരിപ്പൂത്തട്ട്, മാടശ്ശേരി, മണിയാപറമ്പ്, കരിപ്പ, ചൂരക്കാവ് തുടങ്ങിയ സ്ഥലങ്ങളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി സന്ദർശിച്ചു.കൈതെ പ്പാടം -മാടശ്ശേരി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുവാൻ സത്വര നടപടി സ്വീകരിക്കണമെന്ന് കരിപ്പുത്തട്ട് നാലുതോട് റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ പ്രസിഡന്റ് ബിനോയി തോമസ്, സെക്രട്ടറി ലജീവ് ഇ. കെ, സെക്രട്ടറി പി. എസ്. ശശാങ്കൻ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ.റോസമ്മ സോണിക്കു നിവേദനം സമർപ്പിച്ചു. തിരഞ്ഞെടുപ്പ് ചട്ടം മാറിയാൽ നടപടി സ്വീകരിക്കുമെന്ന് ഡോ. റോസമ്മ സോണി പറഞ്ഞു.