അധ്യയന വർഷാരംഭം; നാട്ടകം ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ പരിസരം വൃത്തിയാക്കി

നാട്ടകം: സ്‌കൂൾ തുറക്കൽ, പരിസ്ഥിതി ദിനാചരണം എന്നിവയ്ക്ക് മുന്നോടിയായി നാട്ടകം ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ പരിസരം വൃത്തിയാക്കി. മറിയപ്പള്ളിയിലെ ആദർശ് നഗർ അസോസിയേഷന്റെ നേതൃത്വത്തിലാണ് സ്കൂൾ പരിസരം വൃത്തിയാക്കിയത്. സ്‌കൂൾ വൃത്തിയാക്കൽ രാവിലെ 8.30 ന് അസോസിയേഷൻ പ്രസിഡന്റ് സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. രൂക്ഷമായ വെള്ളകെട്ട് നിലനിന്നിരുന്ന സ്‌കൂളിന്റെ മുൻവശം മെറ്റിൽ നിരത്തി സഞ്ചാരയോഗ്യമാക്കുകയും, സ്‌കുൾ ഗ്രൗണ്ട് പ്രിന്റിംഗ് ലാബിന്റെ പുറക് വശം, ഗ്രൗണ്ട് ബാത്ത് റൂമിന്റെ ഭാഗം എന്നിവിടങ്ങളും വൃത്തിയാക്കി. സെക്രട്ടറി ഷാനവാസ് എസ്. എസ്, ട്രഷറർ രാജൻ സാർ, വൈസ് പ്രസിഡന്റ് ഉഷാ വിജയകുമാർ, കൗൺസിലർമാരും കമ്മറ്റിയംഗങ്ങളുമായി കെ. ശങ്കരൻ, ജയടീച്ചർ എന്നിവരും കുടാതെ അനിൽകുമാർ ടി. പി., സുമാ അനിൽ, ഹരിദാസ്, റോയൽ ജോയ് എന്നിവരും പരിസരം വൃത്തിയാക്കുന്നതിൽ അണിചേർന്നു.

Advertisements

Hot Topics

Related Articles