‘പണി’ പേടിച്ച് ആക്ഷൻ ഹീറോ ബിജുമാർ ഒതുങ്ങി..! അഴിഞ്ഞാടി ഗുണ്ടാ സംഘങ്ങൾ; ഇൻസ്‌പെക്ടറുടെ ഭാര്യയെ ബലാത്സംഗം ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയ ഗുണ്ടയ്ക്കും കോടതിയിൽ നിന്നും മോനെ വിളി; ഇടിയില്ല, നിയമത്തിന്റെ തലോടലും ഗുണ്ടകൾ അഴിഞ്ഞാടാൻ ഇതിൽ കൂടുതൽ എന്തു വേണം

സ്‌പെഷ്യൽ റിപ്പോർട്ട്

Advertisements

കോട്ടയം: ഗുണ്ടയാണെന്ന് അഭിമാനത്തോടെ പറയുന്ന ക്രിമിനലുകൾ അഴിഞ്ഞാടുമ്പോൾ ‘പണി’ പേടിച്ച് പൊലീസിലെ ആക്ഷൻ ഹീറോ ബിജുമാർ ഒതുങ്ങിയതോടെ ആശങ്കയിലായത് സാധാരണക്കാർ. കേരള പൊലീസിലെ പത്തു ശതമാനത്തിൽ താഴെ പൊലീസ് ഉദ്യോഗസ്ഥർ പണിയെടുത്തതിന്റെ ഫലമായിരുന്നു സംസ്ഥാനത്ത് ഭദ്രമായിരുന്ന ക്രമസമാധാന നില. എന്നാൽ, ഗുണ്ടകളെ പാലും പഴവും കൊടുത്തു സംരക്ഷിക്കുന്ന കമ്മിഷനുകളും, അന്വേഷണ സംഘങ്ങളും രാഷ്ട്രീയ നേതാക്കളും ചേർന്നതോടെ പൊലീസും ഒന്നു മടിച്ചു. ‘ഇത്തരക്കാരെക്കിട്ടിയിൽ നല്ല ഇടിയിടിയ്ക്കും’ എന്നു പറഞ്ഞിരുന്ന പൊലീസുകാരും, ഇടിയ്ക്കാനൊന്നു മടിച്ചതോടെ നിയമത്തെയും , ഇടിയെയും പേടിക്കാതെ അഴിഞ്ഞാടാമെന്നായി ഗുണ്ടകൾക്ക്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിന്റെ ഭാര്യയെ ബലാത്സംഗം ചെയ്യുമെന്നു പൊലീസുകാരനോട് ഗുണ്ട; സുഖമല്ലേ മോനെ എന്നു കോടതി
കോട്ടയം ജില്ലയിലെ ഒരു കുപ്രസിദ്ധ ഗുണ്ട പൊലീസ് സ്റ്റേഷനിലുള്ളിൽ വച്ചാണ് ഇൻസ്‌പെക്ടറെയും, ഒപ്പമുണ്ടായിരുന്ന പൊലീസുകാരനെയും ഭീഷണിപ്പെടുത്തിയത്. ഒരു കേസിൽ പൊലീസ് സംഘം ഇയാളെ പൊക്കിയെടുത്ത് സ്റ്റേഷനിൽ എത്തിച്ചു. സ്റ്റേഷനുള്ളിൽ വച്ച് പ്രതിയെ ചോദ്യം ചെയ്യുന്നതിനിടെ ഇൻസ്‌പെക്ടറോടും, ഒപ്പമുണ്ടായിരുന്ന പൊലീസുകാരനോടും ഗുണ്ടയുടെ ഭീഷണി – ഞാൻ പുറത്തിറങ്ങിയാൽ നിന്റെ ഭാര്യയെ ബലാത്സംഗം ചെയ്യും, കുട്ടിയെ തട്ടിക്കൊണ്ടു പോകും, നിന്റെ മുഖത്ത് ആസിഡൊഴിക്കും – സ്‌റ്റേഷനുള്ളിൽ വച്ച് ഇത്രയും ഷോകാണിച്ച ഗുണ്ടയെ പൊലീസ് ചെറുതായൊന്നു തലോടി. എല്ലാം കഴിഞ്ഞ് കോടതിയിൽ എത്തിച്ചപ്പോൾ ജഡ്ജിയുടെ വക ഗുണ്ടയോട് ചോദ്യം പൊലീസ് മർദിച്ചോ..? മർദിച്ചെന്ന് ഉത്തരം. ഗുണ്ട പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ നടപടിയെടുക്കാൻ കോടതി വക ശുപാർശ.

നിയമം പഠിച്ച ഗുണ്ടകൾ
ഓരോ കേസിലും കൃത്യമായ നിയമോപദേശത്തോടു കൂടി മാത്രമാണ് ജില്ലയിലെ പല ഗുണ്ടകളും പൊലീസ് സ്റ്റേഷനിൽ ഹാജരാകുക. ഒരു തരത്തിലും പൊലീസുമായി സഹകരിക്കാത്ത ഗുണ്ടകൾക്കെല്ലാം കൃത്യമായ രാഷ്ട്രീയക്കാരുടെ സഹായവും ഉണ്ടാകും. ഹൈക്കോടതിയിൽ വരെ സ്വന്തമായി അഭിഭാഷകരുള്ള ഗുണ്ടകളും കോട്ടയത്തുണ്ട്. പക്ഷേ, ഇവരെ ആരെയും തൊടാൻ പൊലീസും ഒന്നു മടിക്കും. കോട്ടയം ജില്ലയിൽ ഇത്തരം ഗുണ്ടകൾ അഴിഞ്ഞാടുമ്പോൾ ഇവർക്കെതിരെ ശബ്ദിക്കാൻ പൊലീസുകാർ മടിക്കും. കാരണം രാഷ്ട്രീയക്കാരുടെയും സമൂഹത്തിലെ മാന്യന്മാരെന്നു നടിക്കുന്നവരുടെ തോളിൽകയ്യിട്ടാണ് ഈ ഗുണ്ടകളിൽ പലരുടെയും നടപ്പ്.
ഇനി ഇവരെ പേടിച്ചെങ്കിൽ പോലും, നാട്ടുകാരുടെ വയറ്റിൽ പിച്ചാത്തി കയറ്റി വച്ച് ഭീഷണിപ്പെടുത്തുന്ന ഗുണ്ടയെ ഒന്നു പിടിച്ച് പൊട്ടിച്ചാൽ പൊലീസുകാർക്ക് പണി പോലും പോകുന്ന സ്ഥിതിയുണ്ടാകും. ഈ സാഹചര്യത്തിലാണ് ആക്ഷൻ ഹീറോ ബിജുമാർ തുണിയിൽ പൊതിഞ്ഞ കരിക്ക് മേശയ്ക്കടിയിലേയ്ക്കു താത്തു വച്ചിരിക്കുന്നത്.

അഴിഞ്ഞാടി ഗുണ്ടകൾ;
മിണ്ടാതെ പൊലീസ്
കോട്ടയം ജില്ലയിൽ അടക്കം സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ ഗുണ്ടകൾ അഴിഞ്ഞാടുമ്പോൾ പൊലീസ് മൗനമായി തന്നെ ഇരിക്കുകയാണ്. തങ്ങളുടെ ജോലിയും ജീവനും സംരക്ഷിച്ചതിനു ശേഷം മതി നാട്ടുകാരെ സംരക്ഷിക്കുന്നതെന്ന നിലപാടാണ് ഇപ്പോൾ പൊലീസ് ഉദ്യോഗസ്ഥർ തന്നെ സ്വീകരിച്ചിരിക്കുന്നത്. മുൻപ് സംസ്ഥാന പൊലീസിന്റെ സ്‌ക്വാഡുകളാണ് ക്രിമിനൽ സംഘങ്ങളെ നിയന്ത്രിച്ചിരുന്നത്. എന്നാൽ, ഈ സ്‌ക്വാഡുകൾ പിരിച്ചു വിട്ടതോടെ പൊലീസിനും അക്ഷരാർത്ഥത്തിൽ മിണ്ടാനാവാത്ത സ്ഥിതിയായി. മാധ്യമങ്ങളിൽ നിന്നുള്ള അമിതമായ വിമർശനം കൂടി എത്തിയതോടെ പൊലീസ് റിവേഴ്‌സ് ഗിയറിലായി മാറി.

Hot Topics

Related Articles