നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ശൗചാലയം പൂട്ടി : നടപടി എടുക്കാതെ നഗരസഭ : പ്രതിഷേധവുമായി സി പി എം 

കോട്ടയം : നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ശൗചാലയം പൂട്ടി ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടി എടുക്കാത്ത നഗരസഭ നടപടിയിൽ പ്രതിഷേധവുമായി സി പി എം. നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ശൗചാലയം  യാത്രക്കാരെ  ബുദ്ധിമുട്ടിക്കുന്ന രീതിയിൽ ദിവസങ്ങളായി പൂട്ടിയിട്ടിരിക്കുകയാണ്. ഈ ജനദ്രോഹ നടപടി  അവസാനിപ്പിക്കുകയും കണ്ടെത്തുകയും ഇതിനായുള്ള നടപടികൾ സ്വീകരിക്കുകയു ചെയ്യണമെന്നും സി പി എം ചൊല്ലിയൊഴുക്കം ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.  സ്റ്റാൻഡിലെ  ബസ് തൊഴിലാളികളും  യാത്രക്കാരും ഈ ശുചിമുറി ഉപയോഗിക്കുന്നതാണ്. നഗരസഭ അനുവദിച്ചു കൊടുത്ത പൊതു ശൗചാലയം  ഒരറിയിപ്പും കൂടാതെ പൂട്ടിയിട്ടിരിക്കുകയാണ്.  എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കണ്ടെത്തണമെന്നും സി പി എം ബ്രാഞ്ച് കമ്മിറ്റി അധികാരികളോട് ആവശ്യപ്പെട്ടു. 

Advertisements

Hot Topics

Related Articles