ഇന്ത്യ സഖ്യം 295 സീറ്റിലധികം നേടും ; എക്‌സിറ്റ് പോള്‍ ചർച്ചകളില്‍ പങ്കെടുക്കില്ലെന്ന തീരുമാനം പിൻവലിച്ചു; പ്രതീക്ഷ സജീവമാക്കി കോൺഗ്രസ് 

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായുള്ള എക്‌സിറ്റ് പോള്‍ ചർച്ചകളില്‍ പങ്കെടുക്കില്ലെന്ന തീരുമാനം കോണ്‍ഗ്രസ് പിൻവലിച്ചു. ഇന്ത്യാ മുന്നണിയുടെ ഡല്‍ഹിയില്‍ ചേർന്ന യോഗത്തിന് ശേഷമായിരുന്നു തീരുമാനം. ചർച്ചയില്‍ പാർട്ടി പ്രതിനിധികള്‍ പങ്കെടുക്കുമെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അറിയിച്ചു. മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് പ്രതിപക്ഷ സഖ്യകക്ഷികളുടെ നിർണായക യോഗം ചേർന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണി 295 സീറ്റിലധികം നേടുമെന്ന് യോഗത്തിന് ശേഷം മല്ലികാർജുൻ ഖാർഗെ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Advertisements

‘വിവിധ പാർട്ടികള്‍ നല്‍കിയ റിപ്പോർട്ട് അനുസരിച്ചാണ് 295 സീറ്റ് നേടുമെന്ന് വിലയിരുത്തിയത്. സർക്കാർ സർവേയല്ല ഇത്. എൻഡിഎ 235 സീറ്റുകളില്‍ കൂടുതല്‍ നേടില്ല. കൗണ്ടിംഗ് ദിനത്തില്‍ ജാഗ്രത പാലിക്കണമെന്ന് പ്രവർത്തർക്ക് കർശന നിർദേശം നല്‍കും. ഇന്ത്യാ സഖ്യത്തിലെ പാർട്ടികളെല്ലാം ഒറ്റക്കെട്ടാണ്. ഐക്യത്തോടെയാണ് സഖ്യം മുന്നോട്ട് പോകുന്നത്’, ഖാർഗെ പറഞ്ഞു.മമത ബാനർജിയും എംകെ സ്റ്റാലിനും യോഗത്തില്‍ പങ്കെടുത്തില്ല. അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനാല്‍ യോഗത്തില്‍ പങ്കെടുക്കാൻ സാധിക്കില്ലെന്ന് മമത മുൻകൂട്ടി അറിയിച്ചിരുന്നു. ഡിഎംകെയെ പ്രതിനിധീകരിച്ച്‌ ടിആർ ബാലു യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇന്ത്യാ മുന്നണി യോഗം ചേരുന്നതിന്റെ വീഡിയോ ഖാർഗെ തന്നെയാണ് എക്സില്‍ പങ്കുവച്ചത്.

Hot Topics

Related Articles