യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ റിട്ട. സീനിയര്‍ മാനേജരും കോട്ടയം കളരിക്കല്‍ ഏജന്‍സീസ് എം. ഡി യും ആയിരുന്ന കുടമാളൂർ കരികുളങ്ങര ജ്യോതിയില്‍ എം. ചന്ദ്രശേഖരന്‍ നായര്‍ (എം.സി. നായര്‍ ) 

കുടമാളൂര്‍: കരികുളങ്ങര ജ്യോതിയില്‍ എം. ചന്ദ്രശേഖരന്‍ നായര്‍(എം.സി. നായര്‍-93) തിരുവല്ലയില്‍ മകന്‍റെ വസതിയില്‍ നിര്യാതനായി. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ റിട്ട. സീനിയര്‍ മാനേജരും കോട്ടയം കളരിക്കല്‍ ഏജന്‍സീസ് മുന്‍ എം.ഡി.യുമായിരുന്നു. വൈക്കം മരോട്ടിക്കല്‍ കുടുംബാംഗമാണ്. 

Advertisements

ഭാര്യ: കുടമാളൂര്‍ പാലക്കാട്ട് കുടുംബാംഗം പരേതയായ പി.ജി. പദ്മാവതി അമ്മ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മക്കള്‍: ഡോ. ബീനാ ചന്ദ്രന്‍(റിട്ട: എച്ച്.ഒ.ഡി., പടിയാര്‍ ഹോമിയോ മെഡിക്കല്‍ കോളേജ്, ചോറ്റാനിക്കര), ലതാ ചന്ദ്രന്‍(റിട്ട. എസ്.ബി.ഐ.), വിനോദ് ചന്ദ്രന്‍(ബാങ്ക് ഓഫ് ബറോഡ, തിരുവല്ല).

മരുമക്കള്‍: ഡോ. കെ.ആര്‍. നന്ദകുമാര്‍(റിട്ട. സൂപ്രണ്ട്, ഗവ. ഹോമിയോ ആശുപത്രി), മനോജ് ഗോവിന്ദ്(റിട്ട. ചീഫ് മാനേജര്‍, എസ്.ബി.ഐ. എ.ഒ., കോട്ടയം), ഫെമി(എച്ച്.ഡി.എഫ്.സി., തിരുവല്ല). 

സംസ്കാരം തിങ്കളാഴ്ച(3- 6-24) രണ്ടിന് തിരുവല്ല മതിൽഭാഗത്ത് ശ്രീവല്ലഭ ക്ഷേത്രത്തിനു സമീപം നീരാഞ്ജനം വീട്ടുവളപ്പില്‍.

Hot Topics

Related Articles