ബിജെപി വാഴൂർ പഞ്ചായത്ത് കമ്മിറ്റി എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു : പഠനോപകരണങ്ങൾ വിതരണം ചെയ്തു 

കോട്ടയം : ബിജെപി വാഴൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2024 ലെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുകയും 200 ലധികം  കുട്ടികൾക്ക് പഠനോപകരണ വിതരണം നടത്തുകയും ചെയ്തു. അറിവ് 2024 എന്ന പേരിൽ കൊടുങ്ങൂർ നന്ദനം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി കോട്ടയം ജില്ലാ പഞ്ചായത്തംഗം  അഡ്വ: ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ എസ് ഹരികുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി മധ്യമേഖല ഉപാധ്യക്ഷൻ വി എൻ മനോജ്, വഴൂർ മണ്ഡലം പ്രസിഡണ്ട് ടി ബി ബിനു,. എം കെ വിജയകുമാർ, ബിനു കെ എസ് ,സജി കാക്കതൂക്കിയിൽ, ജ്യോതി ബിനു, ലീലാമണി ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. ഇ ആർ പ്രസന്നകുമാർ,വിമൽ ബി, അരവിന്ദ് അജി, ശ്രീലജി, കവിതാ പ്രസാദ് പ്രസന്നൻ കുന്നപ്പള്ളിൽ എന്നിവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles