മുണ്ടക്കയം :കാലവർഷം സജീവമാകുന്ന സഹചര്യത്തിൽ ഏറെ കരുതലോടെയും ജാഗ്രതയോടെയും കാലവർഷ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തുവാൻ കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ ചേർന്ന അവലോകനം യോഗത്തിൽ തീരുമാനിച്ചു. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശത്തെ കുടുംബങ്ങളുടെയും കിടപ്പ് രോഗികളുടെയും ലിസ്റ്റ് തയ്യാറാക്കാനും,ആവശ്യംവരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കുന്നതിനും അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിനും നടപടികൾ സ്വീകരിക്കുന്നതാണ് എന്നു പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് അറിയിച്ചു
Advertisements