തിരുവല്ല : പെരുന്തുരുത്തി – പ്ലാവുംചുവട് മുട്ടത്തുപടി റോഡിന്റെ ഇരു സൈഡിലും കാടുകൾ വളർന്നു നിൽക്കുന്നു. ഇതുമൂലം ഈ റോഡിൽ ഇഴജന്തുക്കളുടെ ശല്യം കൂടിയതിനാൽ വഴിയാത്രക്കാർക്ക് ഇതിലെ നടക്കാൻ പറ്റാത്ത സ്ഥിതിയിലാണ്.
റോഡിലൂടെ വാഹനങ്ങൾ വരുമ്പോൾ കാൽനടയാത്രക്കാർക്ക് ഒതുങ്ങി നിൽക്കുവാൻ പോലും സാധിക്കുന്നില്ല. അധികൃതർ കാടുകൾ വെട്ടിത്തെളിക്കുന്നതിനുള്ള
നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Advertisements