ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജിലെ വൈദ്യ വിദ്യാർത്ഥികളുടെ ചിത്രകലാ പ്രദർശനത്തിനു തുടക്കമായി.’ വർണ്ണം 3 – 0′ എന്ന പേരിൽ സംഘടിപ്പിച്ചിരിക്കുന്ന പ്രദർശനം ഇന്ന് വൈകിട്ട് 5ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.വർഗ്ഗീസ് പുന്നൂസ് ഉദ്ഘാടനം ചെയ്തു.
കല മനസ്സിൻ്റെ ഉള്ളിൽ നിന്നും വരുന്ന ആവിഷ്കാരമാണെന്നും മെഡിക്കൽ വിദ്യാർത്ഥികളിലും കലാവാസന ഉള്ളവർ ഉണ്ടെന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് ഇവിടെ നടക്കുന്ന ചിത്രകലാ പ്രദർശനമെന്നും അദ്ദേഹം പറഞ്ഞു.അസ്ഥിരോഗ വിഭാഗംമേധാവി ഡോ. ടിജി തോമസ് ജേക്കബ്,ഡപ്യൂട്ടി സൂപ്രണ്ട്മാരായ ഡോ.സാം ക്രിസ്റ്റി മാമ്മൻ, ഡോ.ആർ രതീഷ്,മെഡിസിൻ യൂണിറ്റ് ചീഫ് ഡോ.സുവാൻസക്കറിയ എന്നിവർ പ്രസംഗിച്ചു. ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളുമടക്കം ഇരുപതിലധികം പേര് രചിച്ച നിരവധി കലാസൃഷ്ടികളാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്.നമുക്ക് ചുറ്റുമുള്ള കാഴ്ചകളെയും ആനുകാലികങ്ങളായ വിഷയങ്ങളെയും ആസ്പദമാക്കി നൂറോളം ചിത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വാട്ടര്‍ കളര്‍, ഓയില്‍ പെയിന്റ്, അക്രിലിക്, പെന്‍സില്‍ ഡ്രോയിംഗ് എന്നിങ്ങനെ ചിത്രരചനയിലെ വിവിധ മാധ്യമങ്ങൾ ഉപയോഗിച്ച് തീര്‍ത്ത ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.
ആരോഗ്യപരിപാലന മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോഴും തങ്ങളില്‍ അന്തര്‍ലീനമായ കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും അതിലൂടെ മാനസികോല്ലാസം ലഭിക്കുന്നതിനും ഒരു അവസരമായി കണ്ടാണ് ഇവര്‍ ചിത്രങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. മുമ്പ് 2 തവണ വര്‍ണം എന്ന പേരില്‍ തന്നെ മെഡിക്കല്‍ കോളേജില്‍ ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. മൂന്നു വര്‍ഷം മുമ്പാണ് അവസാനമായി പ്രദര്‍ശനം നടന്നത്. മെഡിക്കല്‍ കോളേജിലെ അന്‍വിക സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തിലാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
ആര്‍ട്സ് ക്ലബ് സെക്രട്ടറി അനന്യേന്ദു പി, യൂണിയന് ചെയര്‍പേഴ്സണ്‍ ഹാരിസ് ഹുസൈന്, വൈസ് ചെയര്‍പേഴ്സണ്‍ അന്ന എല്‍ദോ, ജന. സെക്രട്ടറി മുഹമ്മദ് ആദില്‍, തുടങ്ങിയവരാണ് പ്രദര്‍ശനത്തിന് നേതൃത്വം നല്കുന്നു. പ്രദര്‍ശനം ബുധനാഴ്ച സമാപിക്കും. വരും വര്‍ഷങ്ങളിലും പ്രദര്‍ശനം സംഘടിപ്പിക്കാനാണ് യൂണിയന്റെ തീരുമാനം.രാവിലെ 9 മുതൽ വൈകിട്ട് 7 വരെ പ്രദർശനം കാണുവാൻ പൊതുജനങ്ങൾക്കും സൗകര്യമൊരുക്കിയിട്ടുണ്ട്.
വൈദ്യ വിദ്യാർത്ഥികളുടെ ചിത്രകലാ പ്രദർശനത്തിനു തുടക്കമായി
Advertisements