3200 പോയന്റ് ഇടിഞ്ഞ് സെന്‍സെക്സ്, നിഫ്റ്റി 22,250 ന് താഴെ;രേഖപ്പെടുത്തിയത് 10 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ച; നിക്ഷേപകരുടെ സമ്പത്തില്‍ 21 ലക്ഷം കോടി അപ്രത്യക്ഷം

മുംബൈ: എന്‍ഡിഎ സഖ്യത്തിന് പ്രതീക്ഷിച്ച നേട്ടമുണ്ടാകാത്ത സാഹചര്യത്തില്‍ സെന്‍സക്സ് തകര്‍ന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 2400 പോയന്റിലേറെ നഷ്ടത്തിലേക്ക് പതിച്ചു.11 മണിയോടെ തകര്‍ച്ച 3,200 പോയന്റിലേറെയായി.നിഫ്റ്റി 1100 പോയിന്റിന് മുകളില്‍ താഴ്ന്നു. 22,250 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 10 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ചൊവാഴ്ചയിലെ തകര്‍ച്ചയില്‍ നിക്ഷേപകര്‍ക്ക് നിക്ഷേപകര്‍ക്ക് നഷ്ടമായത് 21 ലക്ഷം കോടി രൂപയിലേറെയാണെന്നാണ് റിപ്പോര്‍ട്ട്.

Advertisements

എക്‌സിറ്റ് പോളുകള്‍ക്ക് ആനുപാതികമായ തെരഞ്ഞെടുപ്പ് ഫലസൂചനകളല്ല ഇന്ന് ആദ്യഘട്ട വോട്ടെടുപ്പില്‍ പുറത്തു വന്നത്. ഇതാണ് വിപണിയില്‍ ഇടിവുണ്ടാകാന്‍ പ്രധാന കാരണം. അദാനി ഗ്രൂപ്പ് ഓഹരികള്‍ കനത്ത നഷ്ടത്തിലാണ്. അദാനി എന്റര്‍പ്രൈസസ് 14.50 ശതമാനത്തിലേറെ തകര്‍ന്ന് 3,114 നിലവാരത്തിലെത്തി. അദാനി പവര്‍, അദാനി പോര്‍ട് ഉള്‍പ്പടെയുള്ള ഓഹരികള്‍ 10 ശതമാനത്തോളം നഷ്ടത്തിലാണ്.

Hot Topics

Related Articles