കണ്ണൂർ : ഇഞ്ചോട് ഇഞ്ച് പോരാട്ടം പ്രതീക്ഷിച്ച കണ്ണൂരില്‍ എം.വി. ജയരാജനെതിരെ യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരൻ വിജയത്തിലേക്ക്.സ്വന്തം നാട്ടില്‍ അടിപതറിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ . കണ്ണൂർ മണ്ഡലത്തില്‍ സുധാകരന്റെ ഭൂരിപക്ഷം 194379 കടന്നു. എന്നാല്‍ എല്‍ ഡി എഫ് സ്ഥാനാർഥി എം.വി. ജയരാജൻ 153941 വോട്ടുകളുമായി പിന്നാലെയുണ്ട് .
Advertisements
അതേസമയം 5 വര്‍ഷത്തിലേറെയായി മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന സുരേഷ് ഗോപി സിപിഐയുടെ കരുത്തനായ സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാറിന്റെ വെല്ലുവിളി മറികടന്നാണ് വിജയത്തിലേക്ക് കുതിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി അക്കൗണ്ട് തുറക്കുന്നതിന്റെ ആഘോഷം ബിജെപി ക്യാമ്ബിലുണ്ട്.