തൃശൂർ: കേരളത്തിൽ ആദ്യമായി പാർലമെന്റിൽ താമര വിരിഞ്ഞു. തൃശൂരിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച സുരേഷ് ഗോപിയാണ് കേരളത്തിൽ ആദ്യമായി താമര വിരിയിച്ചിരിക്കുന്നത്. 74004 വോട്ടിന്റെ ലീഡാണ് ഇക്കുറി സുരേഷ് ഗോപി സ്വന്തമാക്കിയിരിക്കുന്നത്. സുരേഷ് ഗോപി തൃശൂരിൽ വിജയിച്ചതോടെ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ എത്തിയാൽ കേരളത്തിന് ഒരു കേന്ദ്രമന്ത്രി ഉണ്ടാകുമെന്ന് ഉറപ്പായി. സുരേഷ് ഗോപിയ്ക്ക് ആകെ 409239 വോട്ടാണ് ലഭിച്ചത്. എതിർ സ്ഥാനാർത്ഥിയായ അഡ്വ.വി.എസ് സുനിൽകുമാറിന് 334160 വോട്ടും, മൂന്നാം സ്ഥാനത്ത് എത്തിയ കോൺഗ്രസ് സ്ഥാനാർത്ഥി കെ.മുരളീധരന് 324431 വോട്ടും ലഭിച്ചു.
Advertisements