കേരളത്തിൽ താമര വിരിഞ്ഞത് ആരിളക്കിയ ചെളിയിൽ; സുരേഷ് ഗോപി തൃശൂരിൽ വിജയിച്ചത് ഈ കാരണങ്ങളാൽ

തൃശൂർ: തൃശൂരിൽ താമര വിരിഞ്ഞതിനെച്ചൊല്ലി കേരളത്തിൽ വിവാദം ഉണ്ടാകുമെന്ന് ഉറപ്പായി. വരും ദിവസങ്ങളിൽ എൽഡിഎഫും യുഡിഎഫും കോൺഗ്രസും സിപിഎമ്മും പരസ്പരം ബിജെപിയുടെ വിജയത്തെച്ചൊല്ലി ഏറ്റുമുട്ടുമെന്ന് ഉറപ്പാണ്. എന്നാൽ, കേരളത്തിലെ പരമ്പരാഗതമായ രാഷ്ട്രീയ പാർട്ടികളുടെ മണ്ടത്തരമാണ് കേരളത്തിൽ ബിജെപി വിജയിക്കുന്നതിനു കാരണമായിരിക്കുന്നതെന്നു പറയാതെ വയ്യ.

Advertisements

സുരേഷ് ഗോപിയുടെ വിജയത്തിന്റെ കാരണങ്ങൾ
1. അനാവശ്യമായി സുരേഷ് ഗോപിയ്‌ക്കെതിരെ നടത്തിയ സൈബർ ആക്രമണങ്ങൾ.
2. സുരേഷ് ഗോപിയ്‌ക്കെതിരെ മാധ്യമപ്രവർത്തക നൽകിയ കേസിന്റെ പേരിൽ നടത്തിയ പ്രചാരണം.
3. സുരേഷ് ഗോപിയുടെ ക്ഷേത്ര ദർശനങ്ങളെയും, വ്യക്തിപരമായ പ്രവർത്തനങ്ങളെയും വിവാദമാക്കിയത്.
4. കഴിഞ്ഞ തിരഞ്ഞെടുപ്പ് തോൽവിയ്ക്ക് ശേഷം സുരേഷ് ഗോപി തൃശൂർ കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനങ്ങളെ മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് മറികടക്കാനാവാതെ പോയത്.
5. തൃശൂർ പൂരം ദിവസം തൃശൂരിലുണ്ടായ വിവാദങ്ങൾ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവയൊന്നും കൃത്യമായി വിലയിരുത്താനോ പ്രതിരോധിക്കാനോ കഴിയാതെ പോയതാണ് കേരളത്തിൽ ആദ്യമായി താമര വിരിയുന്നതിന് ഇടയാക്കിയത്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കേരളം ചർച്ച ചെയ്യാൻ പോകുന്നത് ബിജെപിയ്ക്ക് വിജയം ലഭിച്ച രാഷ്ട്രീയ സാഹചര്യം തന്നെയാകും.

Hot Topics

Related Articles