പ്രജ്ഞാനന്ദയ്‌ക്ക് ആര്‍മഗെഡ്ഡോണില്‍ തോല്‍വി; സഹോദരി വൈശാലി ലോകചാമ്പ്യന്‍ വെന്‍ജുന്‍ ജൂവിനോട് ക്ലാസിക്ക് ഗെയിമില്‍ തോറ്റു

ഓസ്ലോ: നോര്‍വെ ചെസില്‍ പ്രജ്ഞാനന്ദയ്‌ക്ക് തോല്‍വി. ഈ ടൂര്‍ണ്ണമെന്‍റില്‍ ആദ്യ കളിയില്‍ പ്രജ്ഞാനന്ദ തോല്‍പിച്ച ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷയോടാണ് റിവേഴ്സ് ഗെയിമില്‍ തോറ്റത്. ക്ലാസിക്കല്‍ ഗെയിമില്‍ സമനില ആയതോടെ മത്സരം ആര്‍മഗെഡോണിലേക്ക് നീങ്ങി. ഇതിലാണ് അവസാനനിമിഷം പ്രജ്ഞാനന്ദ അടിയറവ് പറഞ്ഞത്. തോല്‍വി ആര്‍മഗെഡ്ഡോണില്‍ ആണെന്നതിനാല്‍ ജയിച്ച അലിറെസ ഫിറൂഷയ്‌ക്ക് ഒന്നര പോയിന്‍റും തോറ്റ പ്രജ്ഞാനന്ദയ്‌ക്ക് ഒരു പോയിന്‍റും ലഭിക്കും.അതിനാല്‍ ഇപ്പോള്‍ ഒമ്ബതര പോയിന്‍റോടെ പ്രജ്ഞാനന്ദ മൂന്നാം സ്ഥാനം നിലനിര്‍ത്തുകയാണ്. ഇനിയും നാല് റിവേഴ്സ് മത്സരങ്ങള്‍ ബാക്കിയുണ്ട്.

Advertisements

ക്ലാസിക്കല്‍ ഗെയിമില്‍ അവസാന നിമിഷം വരെ ഇരുവരും മികവോടെ പൊരുതി. കളിയ്‌ക്കിടയില്‍ സങ്കീര്‍ണ്ണമായ ഒട്ടേറെ പൊസിഷനുകള്‍ ഉണ്ടായിരുന്നെന്നും മികച്ച നിലവാരം പുലര്‍ത്തുന്ന പോരാട്ടമായിരുന്നു എന്നും കളി വിശകലനം ചെയ്ത വിദഗ്ധര്‍ പറയുന്നു. പക്ഷെ ആര്‍മഗെഡോണില്‍ പ്രജ്ഞാനന്ദയ്‌ക്ക് സമയസമ്മര്‍ദ്ദം ഉണ്ടായി. അതെല്ലാം മുതലെടുത്ത് ഫിറൂഷ വിജയം കൊയ്തു. ഈ വിജയം ഫിറൂഷയ്‌ക്ക് മധുരപ്രതികാരവുമാണ്. കാരണം ടൂര്‍ണ്ണമെന്‍റില്‍ ഇരുവരും തമ്മിലുള്ള ആദ്യ മത്സരത്തില്‍ പ്രജ്ഞാനന്ദ ക്ലാസിക്കല്‍ ഗെയിമിലാണ് ഫിറൂഷയെ തോല്‍പിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാഗ്നസ് കാള്‍സന്‍ പ്രജ്ഞാനന്ദയോട് ഏറ്റ പരാജയത്തിന് ശേഷം ആത്മവിശ്വാസം തിരിച്ചുപിടിച്ച്‌ തുടര്‍ച്ചയായി വിജയിക്കുകയാണ്. ആറാം റൗണ്ടില്‍ ചൈനയുടെ ഡിങ് ലിറനെയാണ് മാഗ്നസ് കാള്‍സന്‍ തോല്‍പിച്ചത്. ക്ലാസിക്കല്‍ ഗെയിമിലാണ് വിജയം കൊയ്തത് എന്നതിനാല്‍ മൂന്ന് പോയിന്‍റ് കൂടി സ്വന്തമാക്കി കാള്‍സന്‍ 12 പോയിന്‍റോടെ ഒന്നാം സ്ഥാനത്തെത്തി. റിവേഴ്സ്ഡ് ബെനോനി എന്ന ഓപ്പണിംഗ് ഗെയിമിലാണ് കാള്‍സന്‍ കളിച്ചത്. പൊതുവേ ഈ ടൂര്‍ണ്ണമെന്‍റില്‍ തീരെ ഗെയിമിലാണ് കാള്‍സന്‍ കളിച്ചത്. പൊതുവേ ഈ ടൂര്‍ണ്ണമെന്‍റില്‍ തീരെ ഫോമിലല്ലാത്ത ഇപ്പോഴത്തെ ലോകചാമ്ബ്യന്‍ ഡിങ് ലിറന്‍ പിഴവുകള്‍ വരുത്തി. ഇത് കാള്‍സനെ അനായാസ വിജയത്തില്‍ എത്തിച്ചു.തുടക്കം മുതലേ വിജയസാധ്യത നിലനിര്‍ത്തിയ മാഗ്നസ് കാള്‍സന്‍ 29ാം നീക്കത്തില്‍ പിഴവ് വരുത്തിയിരുന്നു. പക്ഷെ അത് കണ്ടുപിടിക്കാനോ മുതലാക്കാനോ ഡിങ് ലിറന് സാധിച്ചില്ല. മാഗ്നസ് കാള്‍സനെപ്പോലെ അജയ്യനായ കളിക്കാന്‍ ഒരിക്കലും വരുത്താന്‍ പാടില്ലാത്ത പിഴവ് എന്നാണ് ഈ കളി വിശകലനം ചെയ്ത ഗ്രാന്‍റ് മാസ്റ്റര്‍ റാഫേല്‍ ലെയ് റ്റാവോ പറഞ്ഞത്.

ഇതുവരെ മുന്നിലായിരുന്നു യുഎസിന്റെ ഹികാരു നകാമറുയെ യുഎസിന്റെ തന്നെ ലോക മൂന്നാം നമ്ബര്‍ താരം ഫാബിയാനോ കരുവാന തോല്‍പിച്ചു. ക്ലാസിക്കല്‍ ഗെയിം സമനിലയില്‍ കലാശിച്ചതിനെ തുടര്‍ന്ന് ആര്‍മഗെഡ്ഡോണിലാണ് ഫാബിയാനോയുടെ ഈ വിജയം. ഇതോടെ ഒരു പോയിന്‍റ് കൂടി നേടിയ ഹികാരു 11 പോയിന്‍റുകളോടെ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. അലിറെസ ഫിറൂഷ എട്ട് പോയിന്‍റോടെ നാലം സ്ഥാനത്തുണ്ട്. ഫാബിയാനോ കരുവാന 6.5 പോയിന്‍റോടെ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്നു. ടൂര്‍ണ്ണമെന്‍റില്‍ ആദ്യം തമ്മില്‍ കളിച്ചപ്പോള്‍ ജയം ഹികാരു നകാമുറയ്‌ക്കായിരുന്നു. റിവേഴ്സ് ഗെയിമില്‍ ഫാബിയാനോ ഇതിന് പകരം വീട്ടി എന്ന വേണം പറയാന്‍.

പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി ലോകചാമ്ബ്യനായ ചൈനയുടെ വെന്‍ജുന്‍ ജുവിനോട് തോറ്റു. ക്ലാസിക്കല്‍ ഗെയിമിന്റെ അവസാനഘട്ടത്തില്‍ വൈശാലി വരുത്തിയ പിഴവ് മുതലെടുത്ത് വെന്‍ജുന്‍ ജു വിജയം നേടുകയായിരുന്നു. ഇതോടെ വൈശാലി 10 പോയിന്‍റുകളോടെ മൂന്നാം സ്ഥാനത്തായി. പത്തര പോയിന്‍റുള്ള വെന്‍ജുന്‍ ജു ആണ് ഒന്നാം സ്ഥാനത്ത്. ഉക്രൈന്റെ അന്ന മ്യൂസിചുക് ചൈനയുടെ ടിംഗ്ജി ലെയ്നെ തോല്‍പിച്ചു. ക്ലാസിക്കല്‍ ഗെയിമില്‍ ഇരുവരും സമനിലയില്‍ എത്തിയതോടെ ആര്‍മഗെഡോണിലാണ് അന്ന മ്യൂസിചുക് ജയിച്ചത്. ഇതോടെ ഒന്നരപോയിന്‍റ് കൂടി നേടിയ അന്ന മ്യൂസി ചുക് പത്തര പോയിന്‍റുകളോടെ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ഇന്ത്യയുടെ കൊനേരു ഹംപി പിയ ക്രാംലിങ്ങുമായി തോറ്റു. ക്ലാസിക്കല്‍ ഗെയിമില്‍ ഇരുവരും സമനിലയില്‍ എത്തിയതോടെ ആര്‍മഗെഡ്ഡോണിലായിരുന്നു വിജയം. അഞ്ച് പോയിന്‍റ് മാത്രമുള്ള കൊനേരു ഹംപി അഞ്ചാം സ്ഥാനത്താണ്.

Hot Topics

Related Articles