തൃശൂർ: തൃശൂരിലെ തോൽവിയ്ക്കു പിന്നാലെ പൊതുപ്രവർത്തന രംഗത്തു നിന്നും മാറി നിൽക്കുമെന്നു പ്രഖ്യാപിച്ച് തൃശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ. തൃശൂരിൽ തോൽവിയുണ്ടായതിനു പിന്നാലെയാണ് താൻ രാഷ്ട്രീയ രംഗത്തു നിന്നും പൊതുപ്രവർത്തനത്തു നിന്നും മാറി നിൽക്കുകയാണ് എന്നു പ്രഖ്യാപിച്ചത്. വടകരയിലായിരുന്നു എങ്കിൽ താൻ ജയിച്ചേനെ എന്നു പ്രഖ്യാപിച്ച കെ.മുരളീധരൻ, ഇനി കോൺഗ്രസിന്റെ ഒരു കമ്മിറ്റികളിലും പങ്കെടുക്കില്ലെന്നു പ്രഖ്യാപിച്ചു. സാധാ കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Advertisements