കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം സ്വന്തമാക്കിയ സുരേഷ് ഗോപിയ്ക്ക് അഭിനന്ദനവുമായി നടന് സലിം കുമാര്‍. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു നടന്റെ അഭിനന്ദനം. രാഷ്ട്രീയമായി വ്യത്യസ്ത ചേരിയിലാണെങ്കിലും വ്യക്തി പരമായി സുരേഷ് ഗോപിയുടെ വിജയത്തില്‍ സന്തോഷമെന്ന് സലിം കുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
“രാഷ്ട്രീയമായി വ്യത്യസ്ത ചേരിയിലാണെങ്കിലും വ്യക്തി പരമായി അങ്ങയുടെ വിജയത്തിൽ സന്തോഷിക്കുന്നു അഭിനന്ദനങ്ങൾ സുരേഷേട്ടാ”, എന്നാണ് സലിം കുമാർ കുറിച്ചത്. ഷാഫി പറമ്പിൽ, സുധാകരൻ, കെ സി വേണുഗോപാൽ തുടങ്ങിയവർക്കും സലിം കുമാർ ആശംസ അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, തൃശൂരിലെ വമ്പിച്ച വിജയത്തിന് ശേഷം വികാരാധീനനായാണ് സുരേഷ് ഗോപി പ്രതികരിച്ചത്. തൃശൂര്‍ ഞാനെടുത്തിട്ടില്ല. അവരെനിക്ക് തന്നു എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. താന്‍ എന്ത് കിരീടമാണോ ലൂര്‍ദ് മാതാവിന് കൊടുത്തത് അതുപോലൊരു കിരീടമായിട്ട് തൃശൂരിനെ തലയില്‍ വയ്ക്കുമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. വഞ്ചിക്കില്ല, ചതിക്കില്ല, പറഞ്ഞ വാക്കില്‍ നിന്ന് മാറില്ലെന്നും അതിൽ ഉറപ്പെന്നും പറഞ്ഞ സുരേഷ് ഗോപി ട്രോളിയവർ സുഖമായി ഉറങ്ങിക്കോട്ടെ എന്നും അദ്ദേഹം പറഞ്ഞിരുന്നു.