പ്രധാനമന്ത്രിയോ ഉപ പ്രാധാന മന്ത്രിയോ ? നിതീഷിനെ ചാക്കിലാക്കാൻ മുന്നണികൾ ; ഡൽഹിയിൽ ഒരുങ്ങുന്ന തന്ത്രങ്ങൾ ഇങ്ങനെ 

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ ഡല്‍ഹിയില്‍ തിരക്കിട്ട രാഷ്ട്രീയ ചർച്ചകള്‍ സജീവം. തനിച്ച്‌ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ അധികാരം നഷ്ടമാകാതിരിക്കാൻ ബിജെപി തിരക്കിട്ട് ചർച്ചകള്‍ ആരംഭിച്ചു. ജെഡിയു നേതാവ് നിതീഷ് കുമാറിനെ ഒപ്പം നിർത്തി അധികാരം നിലനിർത്താനാണ് ബിജെപി ദേശീയ നേതൃത്വം ശ്രമിക്കുന്നത്. നിതീഷ് കുമാറുമായി മോദിയും അമിത് ഷായും ചർച്ച നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. നിതീഷ് കുമാറിന് ഉപപ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്തെന്നാണ് റിപ്പോർട്ട്.

Advertisements

അതേസമയം, രാജ്യത്തെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രധാനമന്ത്രിയാകാൻ വഴിയൊരുങ്ങും എന്ന പ്രതീക്ഷയിലാണ് നിതീഷ് കുമാർ. അതുകൊണ്‌ടു തന്നെ പൂർണമായും ഫലം പുറത്തുവന്ന ശേഷം നിലപാട് വ്യക്തമാക്കാം എന്നാണ് നിതീഷ് കുമാർ പറയുന്നത്. ബിജെപി സഖ്യത്തിലായാലും ഇന്ത്യാ മുന്നണിയിലായാലും പ്രധാനമന്ത്രിപത്തില്‍ കുറഞ്ഞതൊന്നും വേണ്ടെന്ന നിലപാടിലാണ് നിതീഷ്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏറ്റവും ഒടുവിലത്തെ ഫലസൂചനകള്‍ അനുസരിച്ച്‌ ബിജെപി 238 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 99 സീറ്റുകളിലും ജെഡിയു 14 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

Hot Topics

Related Articles