കോട്ടയം എം.സി റോഡിൽ ഏറ്റുമാനൂർ അടിച്ചിറയിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് തലകീഴായി മറിഞ്ഞു : 16 യാത്രക്കാർക്ക് പരിക്ക്

കോട്ടയം : എം.സി റോഡിൽ ഏറ്റുമാനൂരിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് തലകീഴായി മറിഞ്ഞ് 16 യാത്രക്കാർക്ക് പരിക്ക്. തിരുവനന്തപുരം , കൊല്ലം , മൂന്നാർ സ്വദേശികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് മാട്ടുപെട്ടിക്കുപോയ കെ.എസ്.ആർ.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസ് ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസ് നിരവധി പോസ്റ്റില്‍ ഇടിച്ച ശേഷമാണ് തലകീഴായി മറിഞ്ഞത്. ഉടന്‍ തന്നെ ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ കോട്ടയം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷ സേനയും പൊലീസും ചേർന്ന് ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമം നടത്തുകയാണ്. അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ല.

Hot Topics

Related Articles