മന്ത്രി വി.ശിവൻകുട്ടിയ്ക്കു കൊവിഡ്: മുഖ്യമന്ത്രിയുടെ ഓഫിസിലും കൊവിഡ് വ്യാപനം അതിരൂക്ഷം; സെക്രട്ടറിയേറ്റിൽ കൊവിഡ് വ്യാപനം അതിരൂക്ഷം

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയ്ക്കു കൊവിഡ്. കഴിഞ്ഞ ദിവസം രോഗ ലക്ഷണങ്ങളുണ്ടായതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് മന്ത്രിയ്ക്കു കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മന്ത്രിയെ നിരീക്ഷണത്തിലേയ്ക്കു മാറ്റി. തിരുവനന്തപുരം ജില്ലയുടെ ചുമതലയുള്ള മന്ത്രിയാണ് വി.ശിവൻകുട്ടി. ഇദ്ദേഹത്തിനാണ് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മന്ത്രിയെ കിംസ് ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമല്ലെന്നും, തൃപ്തികരമാണെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

Advertisements

ഇതിനിടെ, സെക്രട്ടറിയേറ്റിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി മാറിയിട്ടുണ്ട്. മന്ത്രിമാരുടെ ഓഫീസിലടക്കം നിരവധി പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ്, വനം, ദേവസ്വം മന്ത്രിമാരുടെ ഓഫീസ് എന്നിവിടങ്ങളിൽ കോവിഡ് മൂലം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സെക്രട്ടറിയേറ്റിലെ സെൻട്രൽ ലൈബ്രറി അടച്ചു.
കെഎസ്ആർറ്റിസി ജീവനക്കാരിലും രോഗം പടരുന്നുണ്ട്. ഡിപ്പോകളുടെ പ്രവർത്തനം അവതാളത്തിൽ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.