അവനിട്ട് രണ്ടു കിട്ടണമെന്നാഗ്രഹിച്ചിട്ടും കാര്യമില്ല..! ജോമോനെ തൊടാൻ പൊലീസിനും ആകില്ല; കോട്ടയം നഗരമധ്യത്തിലെ ഷാനിന്റെ കൊലപാതകം: കൊല നടത്തിയത് അഞ്ചു പേർ ചേർന്ന്; കൊടും ക്രിമിനലായ ജോമോൻ സെല്ലിൽ അപ്പവും മുട്ടയും വാങ്ങി നൽകി ചോദ്യം ചെയ്യൽ; യുവാവിനെ അതിക്രൂരമായി തല്ലിക്കൊന്ന പ്രതിയെ ഒന്നു തൊടാൻ പോലുമാകാതെ പൊലീസ്

കോട്ടയത്തു നിന്നും
ജാഗ്രതാ ന്യൂസ്
ക്രൈം ഡെസ്‌ക്

Advertisements

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയ്ക്കിടെ യുവാവിനെ തല്ലിക്കൊന്ന കൊടുംക്രൂരനായ ജോമോനിട്ട് രണ്ടു കിട്ടണമെന്ന് സാധാരണക്കാരായ എല്ലാവരും ആഗ്രഹിക്കും. കൈ ചുരുട്ടിപ്പിടിച്ച് ഷാന്റെ മുഖം ഇടിച്ചു തകർക്കുകയും, കണ്ണുകൾ രണ്ടും വിരലിന് കുത്തിപ്പൊട്ടിക്കുകയും, പുറത്തും തലയിലും കമ്പിവടിയും കാപ്പി വടിയും ഉപയോഗിച്ച് ഇടിച്ചും, അടിച്ചും പരിക്കേൽപ്പിക്കുകയും ചെയ്ത കൊടുംക്രൂരനെ പൊലീസ് നന്നയി ഇടിച്ചു പിഴിയണമെന്നാണ് സാധാരണക്കാർ ആഗ്രഹിക്കുന്നത്. പക്ഷേ, വീര്യം കൂടിയ ലഹരിമരുന്നിന്റെ ബലത്തിൽ കൊലനടത്തിയ പ്രതിയ്ക്കു പക്ഷേ, പൊലീസ് ലോക്കപ്പിൽ ഭക്ഷണം വാങ്ങി നൽകി, ഒന്ന് നുള്ളി പോലും നോവിക്കാതെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗുണ്ടയും ക്രിമിനലുമാണെങ്കിലും തൊട്ടാൽ പണിതെറിക്കുമെന്ന പൊലീസിന്റെ ഭയമാണ് ജോമോനെപ്പോലെയുള്ള ക്രിമിനലുകളെ വളർത്തുന്നത്. കൊലപാതകം നടത്തിയ ശേഷം ഷാനിന്റെ മൃതദേഹവുമായി കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിലെത്തിയ പ്രതി ജോമോൻ, വളരെ കൂളായാണ് മൃതദേഹം പൊലീസ് സ്റ്റേഷനു മുന്നിലിട്ടത്. ഞാൻ ഇവനെ കൊന്നു സാറേ എന്നു പൊലീസുകാരോടു ജോമോൻ തുറന്നു പറഞ്ഞപ്പോഴേയ്ക്കും പല പൊലീസുകാരും അന്തം വിട്ടു നിൽക്കുകയായിരുന്നു. സ്ഥിരം ക്രിമിനലായ ഗുണ്ട ജോമോനെ സ്‌റ്റേഷനിൽ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ തിരിച്ചറിഞ്ഞപ്പോഴേയ്ക്കും ഏതാണ്ട് ഇരുപത് മിനിറ്റിലധികം കഴിഞ്ഞിരുന്നു.

ഇതിനു ശേഷം മാത്രമാണ് പൊലീസ് സംഘം പ്രതിയെ പിടികൂടി സ്റ്റേഷനുള്ളിൽ എത്തിച്ചത്. ക്രൂരമായ രീതിയിൽ കൊലപാതം നടത്തിയ പ്രതിയെ ഒന്ന് നുള്ളി നോവിക്കാൻ പോലും പൊലീസിനു ധൈര്യമില്ലെന്നതാണ് വാസ്തവം. പിടികൂടിയതിന്റെ പിറ്റേന്ന് തന്നെ ജോമോന് രാവിലെയും ഉച്ചയ്ക്കും വൈകിട്ടും പൊലീസ് തന്നെ കഴിക്കാൻ ഭക്ഷണം വാങ്ങി നൽകി. ചായയും കാപ്പിയും ആവശ്യപ്പെടുന്നത് എന്തും നൽകേണ്ടതായും വന്നു.

പൊലീസ് സ്റ്റേഷനിൽ പ്രതിയ്ക്ക് മികച്ച പരിചരണം ലഭിച്ചില്ലെങ്കിൽ പണി പോകുന്നത് സ്‌റ്റേഷന്റെ ചുമതലയിലുള്ള ഉദ്യോഗസ്ഥനാകും. അറസ്റ്റ് ചെയ്ത പ്രതിയെയുമായി വൈദ്യ പരിശോധനയ്ക്കു എത്തുമ്പോൾ, അയാൾ കൊടും ക്രിമിനലാണെങ്കിൽ പോലും ഡോക്ടർ ആദ്യം ചോദിക്കുക പൊലീസ് മർദിച്ചിട്ടുണ്ടോ എന്നാകും. ഈ ചോദ്യത്തിന് പ്രതിയുടെ ഉത്തരം ഒ.പി ടിക്കറ്റിൽ ഡോക്ടർ രേഖപ്പെടുത്തുകയും ചെയ്യും. ഇതിനു ശേഷം മജിസ്‌ട്രേറ്റിനു മുന്നിലെത്തുമ്പോഴും ഇതേ ചോദ്യം ആവർത്തിക്കും. മർനമേറ്റതായി പ്രതിയെങ്ങാൻ പറഞ്ഞു പോയാൽ പിന്നെ പൊലീസുകാർക്കെതിരായ നടപടിയെടുക്കുക ജഡ്ജിയുടെ ഭാഗത്തു നിന്നാവും. ഈ സാഹചര്യത്തിലാണ് കൊടും ക്രിമിനലായിട്ടു പോലും ജോമോന് ഭക്ഷണവും വെള്ളവും സകല സൗകര്യങ്ങളും ഒരുക്കി നൽകേണ്ടി വരുന്നത്.

Hot Topics

Related Articles