കോട്ടയം നഗരമധ്യത്തിൽ അതിക്രൂരമായി കൊല്ലപ്പെട്ട ഷാനിന്റെ മൃതദേഹത്തോട് കടുത്ത അനാദരവ്; മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം നൽകിയത് പിൻഭാഗം തുന്നിക്കെട്ടാതെ; നഗ്നമായ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് കെട്ടി നൽകി

കോട്ടയം കീഴുക്കുന്നിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

Advertisements

കോട്ടയം: നഗരമധ്യത്തിൽ ഗുണ്ടയുടെ അതിക്രൂരമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട കീഴുക്കുന്ന് സ്വദേശി ഷാൻ ബാബുവിന്റെ മൃതദേഹത്തോട് അനാദരവ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം വിട്ടു നൽകിയത് പിൻഭാഗം കുത്തിക്കെട്ടാതെയാണ് എന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും മൃതദേഹം എത്തിച്ച് മോർച്ചറിയിൽ സൂക്ഷിച്ച മന്ദിരം ആശുപത്രി അധികൃതരാണ് മൃതദേഹം കുത്തിക്കെട്ടിയിരുന്നില്ലെന്നു കണ്ടെത്തിയത്. ഇതു സംബന്ധിച്ചു മന്ദിരം ആശുപത്രി അധികൃതർ കൊല്ലാട് എയ്ഞ്ചൽ ആംബുൻസ് സർവീസിന്റെ ഡ്രൈവറെ വിവരം അറിയിച്ചതോടെയാണ് ഇതു സംബന്ധിച്ചുള്ള വിവരം പുറത്തു വന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിങ്കളാഴ്ച പുലർച്ചെയാണ് ഷാൻ ബാബുവിനെ ഗുണ്ടാ സംഘത്തലവൻ കെ.ഡി ജോമോൻ വീട്ടിൽ നിന്നും വിളിച്ചിറക്കിക്കൊണ്ടു പോയി അടിച്ചു കൊലപ്പെടുത്തിയത്. കൊലനടത്തിയ ശേഷം മൃതദേഹവുമായി ജോമോൻ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേയ്ക്ക് എത്തുകയായിരുന്നു. ഇവിടെ നിന്നു പൊലീസാണ് മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റിയത്. തുടർന്ന് വൈകിട്ടോടെ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്‌മോർട്ടം നടത്തുകയും ചെയ്തു.

ഇതിനു ശേഷം മൃതദേഹം എയ്ഞ്ചൽ ആംബുലൻസ് സർവീസുകാർക്ക് കൈമാറിയത് പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞു കെട്ടിയാണ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. മൃതദേഹം പൂർണ നഗ്നമായാണ് നൽകിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പോസ്റ്റ്‌മോർട്ടത്തിനു ശേഷം വിട്ടു നൽകുന്ന മൃതദേഹം, ബന്ധുക്കളോ ഒപ്പമുള്ളവരോ നൽകുന്ന വസ്ത്രം ധരിപ്പിച്ച ശേഷമാണ് നൽകുന്നത്. എന്നാൽ, ഷാന്റെ മൃതദേഹം പൂർണമായും നഗ്നമായാണ് പോസ്റ്റ്‌മോർട്ടത്തിനു ശേഷം നൽകിയത്.

ഈ മൃതദേഹം തിങ്കളാഴ്ച വൈകിട്ടോടെ മാങ്ങാനം മന്ദിരം ആശുപത്രി മോർച്ചറിയിൽ എത്തിച്ചത്. മോർച്ചറിയിൽ നിന്നും തിങ്കളാഴ്ച രാവിലെ മൃതദേഹം ഏറ്റുവാങ്ങാൻ ആംബുലൻസ് ഡ്രൈവർ എത്തിയപ്പോഴാണ് മൃതദേഹത്തിന്റെ പിൻഭാഗം സ്റ്റിച്ച് ചെയ്തിട്ടില്ലെന്നു ആശുപത്രി അധികൃതർ ശ്രദ്ധിച്ചത്. തുടർന്ന്, ഇത് ആംബുലൻസ് ഡ്രൈവറെ അറിയിക്കുകയായിരുന്നു. തന്റെ ജീവിതത്തിൽ ആദ്യമായാണ് ഇത്തരത്തിൽ പിൻഭാഗം സ്റ്റിച്ച് ചെയ്യാതെയും, വസ്ത്രം ധരിപ്പിക്കാതെയും മൃതദേഹം നൽകുന്നത് കാണെന്നതെന്നു ആംബുലൻസ് ഡ്രൈവർ ഷാൻ പാഷ ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു.

കൊല്ലപ്പെട്ട ഷാന്റെ മൃതദേഹം മന്ദിരം ആശുപത്രിയിൽ നിന്നും വീട്ടിൽ എത്തിച്ചിട്ടുണ്ട്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ് എന്നിവർ അടക്കമുള്ള നേതാക്കൾ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. ഇതിനു ശേഷം ഷാന്റെ പിതാവിന്റെ നാടായ കൊട്ടാരക്കരയിലേയ്ക്കു മൃതദേഹം കൊണ്ടു പോകും. ഇവിടെയാണ് സംസ്‌കാരം നടത്തുക.

Hot Topics

Related Articles