പരിസ്ഥിതി ദിനാചരണം പ്ലാവിൻ തൈ വിതരണം ചെയ്തു

 പാമ്പാടി : സർവീസ് സഹകരണ ബാങ്ക് ബ്ലോക്ക് പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ പ്ലാവിൻ തൈ വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കുര്യൻ സക്കറിയയുടെ അധ്യക്ഷതയിൽ കൂടിയ പ്ലാവിൻ തൈ വിതരണ ഉദ്ഘാടന യോഗം  ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  സി എം മാത്യു ഉദ്ഘാടനം ചെയ്തു

Advertisements

 ഗ്രാമപഞ്ചായത്ത് മെമ്പർ ഷെർലിതര്യൻ യൂണിറ്റ് രക്ഷാധികാരി ഷാജി പി മാത്യു   ബൈജു സി ആൻഡ്രൂസ്  ഷാജൻ ജോസ്, ജോർജുകുട്ടി എം ജോർജ് രാജീവ് എസ്  എസ് പി സുധാകരൻ ഫിലിപ്പ് ജെക്കബ് എന്നിവർ ആശംസകൾ അറിയിച്ചുകൊണ്ട് പ്രസംഗിച്ചു. 

Hot Topics

Related Articles