കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ എട്ട് ശനിയാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ എട്ട് ശനിയാഴ്ച വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന വേലത്തുശ്ശേരി,തുമ്പശ്ശേരി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാവേലിപ്പാടം, കുളങ്ങരപ്പടി, എടത്തറക്കടവ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9 മുതൽ 2വരെ  വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന അങ്ങാടി, വെജിറ്റബിൾ മാർക്കറ്റ്, പാലാക്കുന്നേൽ, ഹോസ്പിറ്റൽ, ടി.ബി റോഡ്, ഹിദായത്ത്, കാവിൽ ടെമ്പിൾ, റവന്യൂ ടവർ, എച്ച് ടി ബി എസ് എൻ എൽ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെയും പോലീസ് ക്വാർട്ടേഴ്സ് , വെയർ ഹൗസ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ 12 മണി മുതൽ 5 മണി വരെയും വൈദ്യുതി മുടങ്ങും. പൂഞ്ഞാർ  ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 8.00 മണി മുതൽ   വൈകിട്ട് 5.00 മണി വരെ വെട്ടിപറമ്പ് ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. 

Advertisements

Hot Topics

Related Articles