വ്‌ളോഗര്‍മാര്‍ ഭീഷണിപ്പെടുത്തിയാല്‍ ആ കാര്യം കോടതിയെ അറിയിക്കണം : എം വി ഡിയ്ക്ക് നിർദേശവുമായി ഹൈക്കോടതി 

കൊച്ചി : വ്‌ളോഗര്‍മാര്‍ക്കെതിരെ വിമര്‍ശനുമായി ഹൈക്കോടതി. വാഹനത്തിന് രൂപമാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് നടപടിയെടുക്കുന്നതിന്റെ പേരില്‍ വ്‌ളോഗര്‍മാര്‍ ഭീഷണിപ്പെടുത്തിയാല്‍ ആ കാര്യം കോടതിയെ അറിയിക്കണമെന്നാണ് മോട്ടര്‍ വാഹനവകുപ്പിനോട് ഹൈക്കോടതി നിര്‍ദേശിച്ചത്. ആവശ്യമെങ്കില്‍ നോട്ടിസ് അയച്ച്‌ നടപടി സ്വീകരിക്കാമെന്നും കോടതി പറഞ്ഞു.

Advertisements

വ്ളോഗര്‍ സഞ്ജു ടെക്കിയുടെ നിയമ ലംഘനത്തിനെതിരേ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വ്‌ളോഗര്‍മാരുടെ നിയമലംഘന വിഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യുന്നതിനായി എന്ത് നടപടിയാണ് സ്വീകരിക്കാന്‍ കഴിയുകയെന്ന് കേന്ദ്രം അറിയിക്കണെമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

മോട്ടര്‍ വാഹന വകുപ്പിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു.വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നതില്‍ എന്തു നടപടിയാണ് എംവിഡി സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു.

ഹൈക്കോടതിയുടെ മുന്‍ ഉത്തരവുകള്‍ പലതും വകുപ്പ് നടപ്പാക്കിയില്ലെന്നും കോടതി വിമര്‍ശിച്ചു.

നിയമങ്ങള്‍ പാലിക്കുന്നതില്‍ ഇനിയും അലംഭാവം ഉണ്ടായാല്‍ ഗതാഗത കമ്മിഷണര്‍ കോടതിയില്‍ നേരിട്ട് ഹാജരാകുകയും വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.

Hot Topics

Related Articles