പത്തനംതിട്ട : മുൻനിരണം ഭദ്രാസനം അധിപൻ ഗീവർഗീസ് മാർ കുൂറിലോസിനെകെ മുഖ്യമന്തി നടത്തിയ പരാമർശത്തിനെതിരെ ക്രൈസ്തവ സംഘടനകളുടെ സംയുക്ത സംഘടനയായ കേരള കൗണ്‍സില്‍ ഓഫ് ചർച്ചസ്, (കെ.സി.സി). ഭരണാധികാരിയുടെ ഏകാധിപത്യ പ്രവണത അപകടകരമാണ്. വിമർശനങ്ങള്‍ ഉള്‍ക്കൊള്ളാൻ തയ്യാറാകാത്തത് ഏകാധിപതികളുടെ പ്രത്യേകതയാണെന്നും കെസിസി കുറ്റപ്പെടുത്തി.ചക്രവർത്തി നഗ്നനെങ്കില്‍ വിളിച്ചു പറയുക സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. അതുള്‍ക്കൊണ്ടു തിരുത്തുന്നതിനു പകരം വിമർശിക്കുന്നവരെ അധിക്ഷേപിക്കുന്നത് പക്വത ഇല്ലായ്മയാണെന്നു കെ.സി.സി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
പണ്ട് നികൃഷ്ട ജീവി എന്ന് ഒരു പുരോഹിതനെ വിളിച്ചയാള്‍ ഇന്ന് വിവരദോഷിയെന്നു മറ്റൊരു പുരോഹിതനെ വിളിക്കുമ്ബോള്‍, വിളിക്കുന്നയാളുടെ സ്വഭാവം മാറിയിട്ടില്ലെന്നു മനസിലാക്കാം. കേരളത്തില്‍ സാധാരണക്കാരനു ജീവിക്കാൻ സാധിക്കാത്ത അവസ്ഥയാണെന്നും അവർ ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷം നേരിട്ട തിരിച്ചടിയ്ക്കു ക്രൈസ്തവ സമൂഹത്തോടു സർക്കാർ കാട്ടുന്ന വിവേചനപരമായ ഇടപെടലുകള്‍ ഉള്‍പ്പെടെ കാരണമായിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്രൈസ്തവ സമൂഹത്തിന്റെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോർട്ട് സമർപ്പിച്ച് ഒരു വർഷം കഴിഞ്ഞിട്ടും ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടില്‍ നടപടിയായിട്ടില്ല. അതിനാല്‍ തെറ്റു തിരുത്താൻ സർക്കാർ തയ്യാറാകണമെന്നും പ്രസ്താവനയില്‍ പറയുന്നു. .കത്തോലിക്ക സഭ ഒഴികെയുള്ള എപ്പിസ്കോപ്പല്‍ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയാണ് കെസിസി. യാക്കോബായ, ഓർത്തഡോക്സ്, സിഎസ്‌ഐ, മാർത്തോമ, ബിലീവേഴ്സ്, തൊഴിയൂർ സഭകളാണ് കെസിസിയിലുള്ളത്.