കോട്ടയം നഗരമധ്യത്തിൽ ചാലുകുന്നിൽ വീണ്ടും ആംബുലൻസ് അപകടം : മദ്യ ലഹരിയിൽ ഡ്രൈവർ ഓടിച്ച കാർ ആംബുലൻസിൽ ഇടിച്ചു

കോട്ടയം : നഗരമധ്യത്തിൽ ചാലുകുന്നിൽ ആംബുലൻസിന് പിന്നിൽ കാർ ഇടിച്ച് അപകടം. അപകടത്തിൽ ആർക്കും അപകടം ഉണ്ടായില്ലങ്കിലും ചാലുകുന്ന് റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടായി. ഡ്രൈവർ മദ്യ ലഹരിയിലാണ് എന്ന് നാട്ടുകാർ ആരോപിച്ചു. വെള്ളിയാഴ്ച വൈകിട്ട് 11.30 നായിരുന്നു അപകടം. മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോവുകയായിരുന്ന ആംബുലൻസിനെ പിന്നാലെ എത്തിയ കാർ ഇടിയ്ക്കുകയായിരുന്നു. അപകടത്തെ തുടർന്ന് കാറിനുള്ളിലുണ്ടായിരുന്ന ഡ്രൈവർ നാട്ടുകാരോട് തട്ടിക്കയറി. ആംബുലൻസിനും കാറിനും സാരമായ കേട് പാടുകൾ ഉണ്ടായി. അപകടത്തെ തുടർന്ന് റോഡിൽ നേരിയ ഗതാഗത തടസവും ഉണ്ടായി.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.