കൊല്ലം : കൊല്ലം ഇളമ്പള്ളൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് മരുന്നുകള്‍ മോഷണം പോയ സംഭവത്തില്‍ ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.ഫാര്‍മസിയിലും നഴ്‌സിംഗ് സ്റ്റേഷനിലും സൂക്ഷിച്ചിരുന്ന ബോധം കെടുത്താന്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ ആണ് മോഷണം പോയത്. അതീവ സുരക്ഷയില്‍ സൂക്ഷിക്കേണ്ട മരുന്ന് മോഷണം പോയിട്ടും ആശുപത്രി ജീവനക്കാര്‍ വേണ്ടത്ര ഗൗരവം കാണിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ അന്വേഷണം ആരംഭിച്ചു എന്നും പൊലീസ് പറഞ്ഞു.
പരാതി ഇമെയില്‍ ആയാണ് പൊലീസിന് ലഭിച്ചതെന്നും. ആദ്യ ദിവസം മൊഴി രേഖപ്പെടുത്താന്‍ മെഡിക്കല്‍ ഓഫീസര്‍ സ്റ്റേഷനില്‍ ചെന്നില്ല. ലഹരി സംഘമാണ് മോഷണത്തില്‍ പിന്നിലെന്ന് സംശയമുണ്ടെന്നും മുകളിലെ വാതില്‍ പൊളിച്ചാണ് അകത്തു കയറിയതെന്നും പൊലീസ് അറിയിച്ചു. കുണ്ടറ പൊലീസ് ഫാര്‍മസിയില്‍ നിന്ന് മരുന്നുകളുടെ ലിസ്റ്റും മറ്റു രേഖകളും പരിശോധിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തി.