കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സ്കൂട്ടറിൽ ബസ് തട്ടി അപകടം; യുവതിക്ക് പരിക്ക്

പാലാ : ബസ് തട്ടിയതിനെ തുടർന്നു നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവതിയ്ക്ക് പരിക്ക്. പരുക്കേറ്റ കൂവപ്പള്ളി സ്വദേശി ഷെഫീനയെ ( 34) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9 മണിയോടെ കാഞ്ഞിരപ്പള്ളി ടൗണിനു സമീപത്തു വച്ചായിരുന്നു അപകടം. സ്കൂട്ടറിനെ ബസ് മറികടക്കുന്നതിനിടെ തട്ടുകയും മറിഞ്ഞ് വീഴുകയുമായിരുന്നുവെന്നു പറയപ്പെടുന്നു.

Advertisements

Hot Topics

Related Articles