സാലഡ് വെള്ളരിയില്‍ സാല്‍മൊണല്ല ബാക്ടീരിയ ; വെള്ളരി കഴിച്ച് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് 54 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു 

സാലഡ് വെള്ളരിയില്‍ സാല്‍മൊണല്ല ബാക്ടീരിയ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ മുന്നറിയിപ്പുമായി അമേരിക്ക. ദിവസങ്ങള്‍ക്ക് മുമ്പ് സാലഡ് വെളളരി ഉപയോഗിച്ച 162 പേർ സാല്‍മൊണല്ല ബാക്ടീരിയ ബാധയുടെ ലക്ഷണങ്ങളോടെ ചികിത്സ തേടിയിരുന്നു.ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് 54 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഫ്ളോറിഡയിലെ ഒരു ഫാമില്‍ നിന്നുള്ള വെള്ളരിക്ക കഴിച്ചവർക്കാണ് അണുബാധ.രാജ്യത്തെ 14 സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്ത വെള്ളരിക്ക സെന്റർ ഫോർ ഡിസീസ് കണ്‍ട്രോള്‍ ആൻഡ് പ്രിവൻഷൻ തിരിച്ച്‌ വിളിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിലുള്ളവർ വാങ്ങിസൂക്ഷിച്ച വെളളരിക്ക ഉടനടി നശിപ്പിക്കമെന്നും ജാഗ്രതാ സന്ദേശത്തില്‍ പറയുന്നു.

Advertisements

പെൻസില്‍വാനിയയിലാണ് അണുബാധ ആദ്യം കണ്ടെത്തിയത്. പിന്നാലെ അലബാമ, ഫ്ലോറിഡ, ജോർജ്ജിയ, ഇല്ലിനോയിസ്, മേരിലാൻഡ്, നോർത്ത് കരോലിന, ന്യൂ ജേഴ്സി, ന്യൂ യോർക്ക്, ഓഹിയോ, പെനിസില്‍വാനിയ, സൗത്ത് കരോലിന, ടെന്നസി, വിർജീനിയ, വെസ്റ്റ് വിർജീനിയ എന്നിവിടങ്ങളിലും റിപ്പോർട്ട് ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗുരുതരമായ ഭക്ഷ്യ വിഷബാധയക്ക് കാരണമാകുന്ന ബാക്ടീരിയയുടെ സാന്നിധ്യമാണ് പച്ചക്കറിയില്‍ കണ്ടെത്തിയത്. ലോകത്തുണ്ടാവുന്ന ഭക്ഷ്യ വിഷബാധകളില്‍ 80 ലേറെ ശതമാനത്തിനും കാരണം പ്രസ്തുത ബാക്ടീരിയാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. നിലവിലെ അണുബാധമൂലം മരണങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടില്ല. വയറിളക്കം, പനി, വയറുവേദന എന്നിവയാണ് രോഗലക്ഷണം. ബാക്ടീരിയ ശരീരത്തിലേക്ക് കടന്നാല്‍ ആറു മണിക്കൂർ മുതല്‍ ആറു ദിവസം വരെയുള്ള കാലയളവിലാണ് രോഗലക്ഷണങ്ങള്‍ പ്രകടമാവുന്നത്. കുട്ടികളിലും വയോജനങ്ങളിലും ദുർബലമായ പ്രതിരോധശേഷി ഉള്ളവരിലും സ്ഥിതി ഗുരുതരമായേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.

Hot Topics

Related Articles