‘കരുതലിന്റെ ബാലപാഠങ്ങൾ സുരേഷിന് പണ്ടേ വശം’; ഇനിയും ഉയരങ്ങൾ എത്തിപ്പിടിക്കാനുണ്ടെന്ന് മോഹൻ ജോസ്

കാലങ്ങളായി വില്ലൻ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് മുന്നില്‍ എത്തിയ നടനാണ് മോഹൻ ജോസ്. മോഹൻലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി മലയാളത്തിന്റെ മുൻനിര താരങ്ങളുടെ ഒപ്പം ഒട്ടനവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും അഭിനയ രംഗത്ത് സജീവമായി തുടരുന്ന മോഹൻ ജോസ് നടൻ സുരേഷ് ഗോപിയെ കുറിച്ച്‌ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ ശ്രദ്ധനേടുകയാണ്.

Advertisements

“വർഷങ്ങള്‍ക്കു മുൻപ് യാത്ര പറഞ്ഞ് ഹോട്ടലില്‍ നിന്ന് മടങ്ങാൻ നേരം സുരേഷ്ഗോപി എന്തോ ഓർത്തതുപോലെ എന്നോട് ‘ഒരു മിനിറ്റ്’ എന്നു പറഞ്ഞിട്ട് റിസപ്ഷനില്‍ വിളിച്ച്‌ ഒരു ബിഗ്ഷോപ്പർ റൂമിലേക്ക് കൊടുത്തു വിടാൻ ആവശ്യപ്പെട്ടു. റൂംബോയി അതുമായി വന്നപ്പോള്‍ സുരേഷ് റൂമിലുണ്ടായിരുന്ന ഒരു ചൂരല്‍ക്കൂട നിറയെ മനോഹരമായി പാക് ചെയ്തു വച്ചിരുന്ന ഫ്രൂട്സ് അതേപോലെ എടുത്ത് ആ ബിഗ്ഷോപ്പറിലാക്കിയിട്ട് ഇതു മോള്‍ക്ക് കൊടുക്കണം എന്ന് പറഞ്ഞ് എന്നെയേല്‍പ്പിച്ചു. എന്റെ മോള്‍ പിറന്നപ്പോള്‍ ആദ്യമായി പത്ത് കുഞ്ഞുടുപ്പുകളുമായി കാണാൻ വന്നതും സുരേഷ്ഗോപിയും രാധികയുമായിരുന്നു. കരുതലിന്റെ ബാലപാഠങ്ങള്‍ സുരേഷിന് പണ്ടേ വശമായിരുന്നു. ഇനിയും ഏറെ ഉയരങ്ങള്‍ എത്തിപ്പിടിക്കാനുണ്ട് ആ നല്ല സുഹൃത്തിന്. സർവ്വ നന്മകളും നേരുന്നു!”, എന്നാണ് മോഹൻ ജോസ് കുറിച്ചത്.

Hot Topics

Related Articles