ദില്ലി: ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ ദേശീയ നേതൃത്വം ദില്ലിക്ക് വിളിപ്പിച്ചു. നാളെ ദില്ലിയിലെത്താൻ ശോഭ സുരേന്ദ്രനോട് നേതൃത്വം നിര്‍ദ്ദേശം നൽകി. സംഘടനാ തലത്തിൽ ശോഭ സുരേന്ദ്രന് ഉയര്‍ന്ന പദവി നൽകുന്ന കാര്യം പാര്‍ട്ടി ദേശീയ നേതൃത്വം പരിഗണിക്കുന്നുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിൽ ശോഭ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
Advertisements